കൊവിഡ് വാക്‌സിന്‍: ഡിജിറ്റല്‍ ഡിവൈഡ് പ്രശ്‌നം പരിഹരിക്കാതെ മുന്നോട്ടു പോകാനാവില്ല
കമ്പ്യൂട്ടറുകള്‍ സാര്‍വത്രികമായിത്തുടങ്ങിയ കാലത്താണ് ലോകം ഡിജിറ്റല്‍ ഡിവൈഡിനെ കുറിച്ച് പറയാന്‍ തുടങ്ങിയത്. ഡിജിറ്റല്‍ സൗകര്യങ്ങളുള്ളവരും അതിനാവശ്യമാ സങ്കേതിക ശേഷിയുള്ളവരും അതില്ലാത്തവരുമൊക്കെ തമ്മില്‍ നിലനില്‍ക്കുന്ന ഡിജിറ്റല്‍ ഡിവൈഡ് അന്നുതന്നെ വലിയ തോതില്‍ ചര്‍ച്ചയായിരുന്നു. എന്നാല്‍ കൊവിഡ് കാലമായതോടെ ഇതൊരു ജീവന്മരണ പ്രശ്‌നമായി മാറി. രാജ്യത്ത് ഇത്തരത്തിലൊരു പ്രശ്‌നം നിലനില്‍ക്കുന്നുണ്ടെന്നുപോലും അറിയാത്തവണ്ണമാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പെരുമാറിക്കൊണ്ടിരിക്കുന്നത്. ലോക്ക് ഡൗണ്‍ നിബന്ധനകള്‍ ഏര്‍പ്പെടുത്തുമ്പോഴും വാക്‌സിന്‍ വിതരണം ചെയ്യുമ്പോഴും ആശുപത്രിക്കിടക്കകളുടെ അലോട്ട്‌മെന്റുമൊക്കെ ഡിജിറ്റല്‍ ഡിവൈഡില്‍ കുടുങ്ങിക്കിടക്കുകയാണ്.
അതില്‍തന്നെ ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്നായി മാറിയിരിക്കുകയാണ് കൊവിഡ് പോര്‍ട്ടലില്‍ പേര് രജിസ്റ്റര്‍ ചെയ്ത് വാ്ക്‌സിന്‍ നല്‍കുന്നത്.
ഡിജിറ്റല്‍ ഇന്ത്യയെക്കുറിച്ച് പറയുന്ന സര്‍ക്കാര്‍ പൊങ്ങച്ചത്തിനെതിരേ സുപ്രിംകോടതി തന്നെ മുന്നോട്ട് വന്നിരുന്നു. രാജസ്ഥാനിലേക്കു കുടിയേറിയ ജാര്‍ഖണ്ഡുകാരനായ ഒരു നിരക്ഷരന് നിങ്ങളെങ്ങനെയാണ് വാക്‌സിന്‍ നല്‍കുകയെന്നായിരുന്നു സുപ്രിംകോടതി ചോദിച്ചത്.
രാജ്യത്തെ 40 ശതമാനം പേര്‍ക്കുമാത്രമാണ് ഇപ്പോഴും സ്മാര്‍ട്ട് ഫോണുകളുളളത്. അതില്‍ തന്നെ ചില ഗ്രൂപ്പുകളിലുള്ളവരാണ് സാങ്കേതികവിദ്യയില്‍ കുറച്ചുകൂടെ മെച്ചപ്പെട്ടവര്‍. പലര്‍ക്കും പുതിയ ആപ്പുകള്‍ മനസ്സിലാക്കിയെടുക്കാന്‍ കഴിയാറില്ല. അതും മറ്റൊരു തരം ഒഴിവാക്കലാണ്.
ഇംഗ്ലീഷ് ഭാഷയില്‍ സംവദിക്കാന്‍ കഴിയുന്നവര്‍ക്കുമാത്രമായി രാജ്യത്തെ സംവിധാനങ്ങള്‍ മാറ്റുന്നുവെന്നതാണ് മറ്റൊരു പ്രശ്‌നം. ഇതും പരിഹരിക്കപ്പെടേണ്ടതുണ്ട്. ഗുരുതരമായ ഒരു രോഗബാധയില്‍ നിന്ന് മോചനം നേടണമെങ്കില്‍ അവര്‍ക്ക് ഇംഗ്ലീഷ് ഭാഷയില്‍ പരിജ്ഞാനവും കയ്യില്‍ സ്മാര്‍ട്ട് ഫോറും ഡിജിറ്റല്‍ സാങ്കേതികവിദ്യയില്‍ കഴിവും അറിവും വേണമെന്നു പറയുന്നത് ജനാധിപത്യവിരുദ്ധമാണ്. അതുതന്നെയാണ് ജസ്റ്റിസ് ചന്ദ്രചൂഢ് വാക്‌സിന്‍ നയം സംബന്ധിച്ച കേസില്‍ ഇടപെട്ടുകൊണ്ട് പറഞ്ഞതും. .
അതിനും പുറമെ കൊവിഡ് അലോക്കേഷന്‍ കണ്ടെത്തുന്നതുതന്നെ അതീവ സാങ്കേതികസാന്ദ്രമായ വിദ്യയായി മാറിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ ജനങ്ങള്‍ പ്രത്യേകിച്ച് നഗരവാസികള്‍ ഗ്രാമങ്ങളിലേക്ക് പോയി അവിടെയുള്ളവരുടെ സാധ്യതകള്‍ ഇല്ലാതാക്കുന്നു.
മറ്റൊരു പ്രശ്‌നം 18 വയസ്സിനും 44 വയസ്സിനും ഇടയിലള്ളവരുടെ പ്രശ്‌നം കുറച്ചുകൂടെ സുഗമമാണെങ്കിലും മറ്റുള്ളവര്‍ അപകടത്തിലാണ്. ഈ വയസ്സുകാരുടെ തള്ളിക്കയറ്റം ഇനിയും വാക്‌സിന്‍ ലഭിക്കാത്ത പ്രായമായവരുടെ സാധ്യതകള്‍ ഇടിച്ചു. കൊവിന്‍ സൈറ്റുതന്നെ പ്രവര്‍ത്തിക്കാതെയായി.
കൊവിഡ് സൈറ്റില്‍ ഇതുവരെ 23 ലക്ഷം പേരാണ് പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
ജനങ്ങള്‍ക്ക് ഡിജിറ്റല്‍ സാങ്കേതികവിദ്യ പ്രാപ്യമാണെന്ന മുന്‍ധാരണ ഒഴിവാക്കി താഴെത്തട്ടിലുള്ള ആരോഗ്യപ്രവര്‍ത്തകരെയും സന്നദ്ധപ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തി വേഗത്തില്‍ കൊവിഡ് വാക്‌സിന്‍ കൊടുത്തുതീര്‍ക്കുകയാണ് അഭികാമ്യം. അതിനാവശ്യമായ വാക്‌സിനും ലഭ്യമാക്കണം.