മോസ്‌കൊയില്‍ 2000 പേര്‍ക്ക് ഈ ആഴ്ച കൊവിഡ് വാക്‌സിന്‍ നല്‍കും

Update: 2020-12-08 03:27 GMT

മോസ്‌കോ: ഈ ആഴ്ച അവസാനത്തോടെ മോസ്‌കോയില്‍ രണ്ടായിരം പേര്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കുമെന്ന് മോസ്‌കൊ മേയര്‍ സെര്‍ജി സൊബ്യാനിന്‍ പറഞ്ഞതായി സ്പുട്‌നിക് റിപോര്‍ട്ട് ചെയ്തു.

വാക്‌സിനേഷന്‍ നല്‍കുന്നതിനാവശ്യമായ സംവിധാനങ്ങള്‍ ആരോഗ്യവകുപ്പ് ഒരുക്കിയതായി മേയര്‍ പറഞ്ഞു. രാജ്യത്തെ ആദ്യ വാക്‌സിനേഷന്‍ കേന്ദ്രം മോസ്‌കൊയിലാണ് കഴിഞ്ഞ ആഴ്ച പ്രവര്‍ത്തനമാരംഭിച്ചത്.

''ഈ ആഴ്ച അവസാനിക്കും മുമ്പ് 2000 പേര്‍ക്ക് വാക്‌സിന്‍ നല്‍കും''- റഷ്യന്‍ സര്‍ക്കാരിന്റെ കൊവിഡ് വൈറസ് റെസ്‌പോണ്‍സ് കേന്ദ്രത്തില്‍ നടന്ന ചര്‍ച്ചയ്ക്കിടയിലാണ് സൊബ്യാന്റെ പ്രതികരണം.

എല്ലാ സംവിധാനവും പരിശോധിച്ചുകഴിഞ്ഞു. സംഭരണം, വാക്‌സിന്‍ കേന്ദ്രങ്ങളിലേക്ക് വാക്‌സിന്‍ എത്തിക്കുന്നതിനുള്ള ശീതീകരിച്ച വിതരണ ശൃംഖല, വാക്‌സിന്‍ സൂക്ഷിക്കുന്നതിനുള്ള സംവിധാനം എന്നിവ ഉറപ്പാക്കി. മോസ്‌കൊ വലിയ തോതിലുള്ള വാക്‌സിനേഷന് തയ്യാറായിക്കഴിഞ്ഞു- സൊബ്യാന്‍ കൂട്ടിച്ചേര്‍ത്തു.

റഷ്യയില്‍ ഇതുവരെ 24,66,961 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

Tags:    

Similar News