കൊവിഡ് വാക്‌സിന്‍ എല്ലാവര്‍ക്കും സൗജന്യമായി നല്‍കുമെന്ന് കേന്ദ്രമന്ത്രി പ്രതാപ് സാരംഗി
ബിഹാറില്‍ എല്ലാവര്‍ക്കും സൗജന്യ കോവിഡ് വാക്‌സിന്‍ ലഭ്യമാക്കുമെന്ന ബിജെപി തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ വാഗ്ദാനം വിവാദമായ പശ്ചാത്തലത്തിലാണ് സാംരഗിയുടെ വിശദീകരണം.
ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിന്‍ രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും സൗജന്യമായി നല്‍കുമെന്ന് കേന്ദ്രമന്ത്രി പ്രതാപ് സാരംഗി. ഒഡീഷ മന്ത്രി ആര്‍പി സ്വെയിനിന്റെ വിമര്‍ശനത്തിനു മറുപടിയായിട്ടാണ് കേന്ദ്രമന്ത്രി ഇക്കാര്യം അറിയിച്ചത്. ഒരാള്‍ക്കു വാക്‌സിന്‍ നല്‍കാന്‍ 500 രൂപയാണ് ചെലവാകുകയെന്നും മന്ത്രി പറഞ്ഞു. ബിഹാറില്‍ എല്ലാവര്‍ക്കും സൗജന്യ കോവിഡ് വാക്‌സിന്‍ ലഭ്യമാക്കുമെന്ന ബിജെപി തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ വാഗ്ദാനം വിവാദമായ പശ്ചാത്തലത്തിലാണ് സാംരഗിയുടെ വിശദീകരണം. മഹാമാരിയെ തിരഞ്ഞെടുപ്പ് ലക്ഷ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനെ പ്രതിപക്ഷം വിമര്‍ശിച്ചിരുന്നു. രാജ്യത്തെ മുഴുവന്‍ പൗരന്മാര്‍ക്കും വാക്‌സിന്‍ സൗജന്യമായി വിതരണം ചെയ്യണമെന്നും ആവശ്യപ്പെട്ടിരുന്നു.