കൊവിഡ്: ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും അനുബന്ധ ജീവനക്കാര്‍ക്കും സൗജന്യയാത്രാ സൗകര്യമൊരുക്കി വിസ്താര എയര്‍ലൈന്‍സ്
ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം വര്‍ധിച്ച പശ്ചാലത്തില്‍ വിസ്താര എയര്‍ലൈന്‍സ് സര്‍ക്കാര്‍ ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട ആശുപത്രി ജീവനക്കാര്‍ക്ക് രാജ്യത്തെവിടെയ്ക്കും സൗജന്യയാത്ര അനുവദിക്കും. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യമേഖലയിലെ സേവനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമാണ് ഈ നീക്കമെന്ന് വിസ്താര അറിയിച്ചു. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് ഈ സൗകര്യം ഉപയോഗിക്കാം.
വ്യോമമന്ത്രാലയത്തന്റെ ജോയിന്റ് സെക്രട്ടറി ഉഷ മാധിക്കാണ് വിസ്താര ഇതുസംബന്ധിച്ച കത്തയച്ചിരിക്കുന്നത്.
കേന്ദ്ര സര്‍ക്കാര്‍, സംസ്ഥാന സര്‍ക്കാര്‍, കേന്ദ്ര ഭരണപ്രദേശങ്ങള്‍ തുടങ്ങിയ എല്ലാ മേഖലയിലുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഈ സൗജന്യം ഉപയോഗപ്പെടുത്താം. കാര്‍ഗൊ വഴി സാധനങ്ങള്‍ അയക്കാനും ഇതുപയോഗിക്കാമെന്ന് കമ്പനി വ്യക്തമാക്കി.
ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്നതായിരിക്കും മാനദണ്ഡം.