ന്യൂഡല്‍ഹി: കൊവിഡ് 19 രാജ്യത്തെ സംബന്ധിച്ചിടത്തോളം ഒരു വെല്ലുവിളിയാണെങ്കിലും അത്രത്തോളം തന്നെ അതൊരു സാധ്യതയുമാണെന്നും കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി. ട്വിറ്റര്‍ വഴിയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
''കൊവിഡ് 19 രാജ്യത്തെ സംബന്ധിച്ചിടത്തോളം ഒരു വെല്ലുവിളിയാണ്. അതേസമയം അതൊരു സാധ്യതയുമാണ്. ഈ സമയത്ത് നാം നമ്മുടെ ശാസ്ത്രജ്ഞരെയും എഞ്ചിനീയര്‍മാരെയും ഡാറ്റ വിദഗ്ധരെയും പുതിയ സാങ്കേതികവിദ്യകള്‍ കണ്ടെത്താന്‍ പ്രേരിപ്പിക്കണം''- രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 991 പേര്‍ക്ക് പുതുതായി രോഗം ബാധിച്ചിട്ടുണ്ട്. രാജ്യത്തെ മൊത്തം രോഗബാധിതരുടെ എണ്ണം ഇതോടെ 14,378 ആയി. 11,906 പേര്‍ ആശുപത്രികളില്‍ തുടരുന്നു. 1,992 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. 480 പേര്‍ മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം ഇന്ത്യയില്‍ 43 പേര്‍ മരിച്ചിട്ടുണ്ട്.
The #Covid19 pandemic is a huge challenge but it is also an opportunity. We need to mobilise our huge pool of scientists, engineers & data experts to work on innovative solutions needed during the crisis.
— Rahul Gandhi (@RahulGandhi) April 18, 2020