എന്റെ പേര് രാഹുല്‍ സവര്‍ക്കറെന്നല്ല, രാഹുല്‍ ഗാന്ധിയെന്നാണ്- സത്യം പറഞ്ഞതിന് മാപ്പ് പറയില്ലെന്ന് രാഹുല്‍ ഗാന്ധി

രാജ്യത്തെ തകര്‍ത്തതിന് മോദിയും അദ്ദേഹത്തിന്റെ സഹായിയായ അമിത് ഷായും മാപ്പ് പറയണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.

Update: 2019-12-14 09:11 GMT

ന്യൂഡല്‍ഹി: എന്റെ പേര് രാഹുല്‍ സവര്‍ക്കറെന്നല്ല, രാഹുല്‍ ഗാന്ധിയെന്നാണ്. സത്യം പറഞ്ഞതിന്റെ പേരില്‍ ഞാന്‍ ആരോടും മാപ്പുപറയില്ല, ഒരു കോണ്‍ഗ്രസ്സുകാരനും അത് ചെയ്യില്ല. തിരഞ്ഞെടുപ്പ്് റാലിയിലെ പരാമര്‍ശത്തിന് രാഹുല്‍ മാപ്പു പറയണമെന്ന ബിജെപിയുടെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു രാഹുല്‍.

രാജ്യത്തെ തകര്‍ത്തതിന് മോദിയും അദ്ദേഹത്തിന്റെ സഹായിയായ അമിത് ഷായും മാപ്പ് പറയണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.

രാം ലീല മൈതാനയില്‍ നടക്കുന്ന കോണ്‍ഗ്രസ്സിന്റെ 'ഭാരത് ബഛാവോ റാലി'യില്‍ പ്രസംഗിക്കുകയായിരുന്നു കോണ്‍ഗ്രസ് നേതാവായ രാഹുല്‍ ഗാന്ധി.

മാപ്പ് പറയില്ലെന്ന കാര്യം താന്‍ പാര്‍ലമെന്റില്‍ പറഞ്ഞു കഴിഞ്ഞുവെന്നും സത്യം പറഞ്ഞതിന് മാപ്പ് പറയേണ്ട കാര്യമില്ലെന്നും രാഹുല്‍ ആവര്‍ത്തിച്ചു.

ജാര്‍ക്കണ്ഡിലെ ഒരു തിരഞ്ഞെടുപ്പ് റാലിക്കിടയിലാണ് മോദിയുടെ ഭരണ പരിഷ്‌കാരങ്ങളെ പരിഹസിച്ച് രാഹുല്‍, റെയ്പ് ഇന്‍ ഇന്ത്യ പരാമര്‍ശം നടത്തിയത്. പ്രധാനമന്ത്രി, മെയ്ക്ക് ഇന്‍ ഇന്ത്യയെ കുറിച്ച് പറഞ്ഞു, ഇപ്പോഴത് റെയ്പ് ഇന്‍ ഇന്ത്യയായി- ഇതായിരുന്നു രാഹുലിന്റെ വിവാദ പരാമര്‍ശം. രാഹുലിന്റെ പ്രസംഗത്തിനെതിരേ ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്.




Tags:    

Similar News