ബിജെപിക്ക് ആഹ്ലാദിക്കാനായില്ല; റഫാല്‍ കേസില്‍ സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി അന്വേഷണം ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി
റഫാല്‍ ഡീലില്‍ പ്രഥമ വിവര റിപോര്‍ട്ട് ഇടാനുള്ള സിബിഐ ശ്രമത്തെ കോടതി തടഞ്ഞിരുന്നു. പുനപ്പരിശോധ ഹരജിയില്‍ പരിഗണിക്കാവുന്നതായി ഒന്നുമില്ലെന്നും ജസ്റ്റിസുമാര്‍ പറഞ്ഞു.
ന്യൂഡല്‍ഹി: റഫാല്‍ കേസില്‍ കേന്ദ്ര സര്‍ക്കാരിന് ക്ലീന്‍ ചിറ്റ് നല്‍കിയ സുപ്രിം കോടതി വധിയുടെ പശ്ചാത്തലത്തില്‍ സംയുക്ത പാര്‍ലിമെന്ററി കമ്മിറ്റി രൂപീകരിച്ച് അന്വേഷണം നടത്തണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. റഫാല്‍ കേസില്‍ പുനപ്പരിശോധനാ ഹര്‍ജി തള്ളിയ സുപ്രിം കോടതി വിധിവന്ന സാഹചര്യത്തില്‍ രാഹുല്‍, ബിജെപി നേതാക്കളോട് മാപ്പുപറയണെന്ന ആവശ്യം ഉയര്‍ന്നതിനു തൊട്ടുപിന്നാലെയാണ് പുതിയ നീക്കവുമായി രാഹുല്‍ രംഗത്തെത്തിയത്. ട്വീറ്ററിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം.
വിധിയില്‍ വിയോജനക്കുറിപ്പെഴുതിയ ജസ്റ്റിസ് കെ എം ജോസഫ് അന്വേഷണത്തിന്റെ പുതിയ വാതിലുകളാണ് തുറന്നിട്ടിട്ടുള്ളതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. സുപ്രിം കോടതിയ്ക്ക് ഭരണഘടനാപരമായ ചില പരിമിതികളുണ്ടെങ്കിലും അന്വേണ ഏജന്‍സികള്‍ക്ക് അതൊന്നുമില്ലെന്നായിരുന്നും ജസ്റ്റിസ് കെ. എം ജോസഫ് വിധിന്യായത്തിലൂടെ പറഞ്ഞത്.
റഫാല്‍ ഡീലില്‍ പ്രഥമ വിവര റിപോര്‍ട്ട് ഇടാനുള്ള സിബിഐ ശ്രമത്തെ കോടതി തടഞ്ഞിരുന്നു. പുനപ്പരിശോധ ഹരജിയില്‍ പരിഗണിക്കാവുന്നതായി ഒന്നുമില്ലെന്നും ജസ്റ്റിസുമാര്‍ പറഞ്ഞു. പൊതു വിധിയോട് വിയോജിപ്പില്ലെങ്കിലും ചില യുക്തിയില്‍ തനിക്കുള്ള അഭിപ്രായങ്ങവ്യത്യസങ്ങള്‍ കുരു്യന്‍ ജോസഫ് വിയോജനക്കുറിപ്പിലൂടെ എഴുതി.