സിപിഐഎം കേരളത്തില്‍ ആര്‍എസ്എസിന് പായ വിരിക്കുന്നു: ഇന്ത്യന്‍ സോഷ്യല്‍ ഫോറം
അബഹ: ലോകത്തിലെ ഏറ്റവും വലിയ മതേതര ജനാധിപത്യ രാജ്യമായ ഇന്ത്യയെ മതാധിഷ്ഠിത സവര്‍ണ ഹിന്ദുത്വ രാജ്യം ആക്കുക എന്ന പ്രഖ്യാപിത ലക്ഷ്യത്തിനുവേണ്ടി ഒരു നൂറ്റാണ്ടോളമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സംഘപരിവാര്‍ അവരുടെ അവസാനഘട്ട മുന്നൊരുക്കത്തിലാണെന്നും വോട്ടുബാങ്ക് രാഷ്ട്രീയത്തിനു വേണ്ടി വിശാല ഹിന്ദു മുദ്രാവാക്യം മുന്നില്‍വച്ച് പിന്നാക്ക ജനവിഭാഗങ്ങളെയും ന്യൂനപക്ഷങ്ങളെയും ഇല്ലായ്മ ചെയ്തുകൊണ്ടിരിക്കുന്ന ആര്‍എസ്എസ്സിന് പായ വിരിക്കുന്ന പണിയാണ് കേരളത്തില്‍ സിപിഐഎം സ്വീകരിക്കുന്നതെന്നും ഇന്ത്യന്‍ സോഷ്യല്‍ ഫോറം ദമ്മാം സ്‌റ്റേറ്റ് പ്രസിഡന്റ് മന്‍സൂര്‍ എടക്കാട് ആരോപിച്ചു. ഇന്ത്യന്‍ സോഷ്യല്‍ ഫോറം അസീര്‍ സ്‌റ്റേറ്റ് കമ്മിറ്റി ഖമീസില്‍ സംഘടിപ്പിച്ച ലീഡേഴ്‌സ് മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവിധ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് രാഷ്ട്രീയ നേതാക്കന്മാരെ ഭയപ്പെടുത്തുകയും മറ്റുള്ളവരെ കരിനിയമങ്ങള്‍ ചാര്‍ത്തി അറസ്റ്റ് ചെയ്യുകയും ചെയ്യുമ്പോള്‍ സര്‍ക്കാര്‍ നോക്കുകുത്തിയായി മാറുകയാണെന്നും ആര്‍എസ്എസ്സിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചവര്‍ ക്കെതിരെ അന്യായമായി കേസെടുത്ത് പോലിസ് ആര്‍എസ്എസ്സ് കൂറ് തെളിയിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സ്‌റ്റേറ്റ് പ്രസിഡന്റ് കോയ ചേലേമ്പ്രയും എക്‌സിക്യൂട്ടീവ് അംഗം റഷീദ് എരുമേലിയും വിവിധ വിഷയങ്ങളില്‍ ക്ലാസ്സെടുത്തു.
ഇന്ത്യന്‍ സോഷ്യല്‍ ഫോറം അസീര്‍ സ്‌റ്റേറ്റ് വൈസ് പ്രസിഡന്റ് ഹനീഫ ചാലിപ്പുറം അധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി മുസ്തഫ ഒ എച്ച് സ്വാഗതവും മീഡിയ ഇന്‍ ചാര്‍ജ് മിഹ്‌റുദ്ദീന്‍ പോങ്ങനാട് നന്ദിയും അറിയിച്ചു.