സിപിഎം നേതാക്കളുടെ വീടാക്രമിച്ച കേസില്‍ സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

പാര്‍ട്ടിയിലെ വിഭാഗീയത മുതലെടുത്ത് വ്യക്തിവിരോധം തീര്‍ക്കുകയായിരുന്നു ലക്ഷ്യമെന്ന് മാരാരിക്കുളം പോലിസ് പറയുന്നു

Update: 2020-10-28 09:04 GMT

ആലപ്പുഴ: മാരാരിക്കുളത്ത് സിപിഎം നേതാക്കളുടെ വീടാക്രമിച്ച കേസില്‍ സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍. സിപിഎം കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രഭാ മധു, സിപിഎം കണ്ണര്‍കാട് ലോക്കല്‍ സെക്രട്ടറി എം സന്തോഷ്‌കുമാര്‍ എന്നിവരുടെ വീടുകള്‍ ആക്രമിച്ച കേസിലാണ് സിപിഎം പ്രവര്‍ത്തകരായ മാരാരിക്കുളം വടക്ക് സ്വദേശി അഭി ശിവദാസ്(25), പ്രവീണ്‍ കുമാര്‍(40) എന്നിവര്‍ അറസ്റ്റിലായത്.

    കഴിഞ്ഞ മാസം ആറിനാണ് കേസിനാസ്പദമായ സംഭവം. സന്തോഷ് കുമാറിന്റെ വീട്ടില്‍ അതിക്രമിച്ചുകയറി ജനല്‍ചില്ല് തകര്‍ത്തതിന് 5000 രൂപയുടെ നഷ്ടമുണ്ടായെന്നാണ് കേസ്. പാര്‍ട്ടിയിലെ വിഭാഗീയത മുതലെടുത്ത് വ്യക്തിവിരോധം തീര്‍ക്കുകയായിരുന്നു ലക്ഷ്യമെന്ന് മാരാരിക്കുളം പോലിസ് പറയുന്നു. നേരത്തേ മാരാരിക്കുളം വടക്ക് പഞ്ചായത്ത് ഓഫിസിലെ താല്‍ക്കാലിക ഡ്രൈവറായിരുന്ന അഭി ശിവദാസനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിനു ശേഷമാണ് ആക്രമണം. അഭിയുടെ സുഹൃത്താണ് പ്രവീണെന്നും പോലിസ് പറഞ്ഞു.

CPM activists arrested in CPM leaders' house attack case




Tags:    

Similar News