നാല് എംഎല്‍എമാരെ കൂടി കൊണ്ടുവരാമെന്ന് പി വി അന്‍വര്‍; മമത ബാനര്‍ജി കേരളത്തിലേക്ക്

Update: 2025-01-10 15:37 GMT

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമതാ ബാനര്‍ജി ജനുവരി അവസാനമോ ഫെബ്രുവരി ആദ്യമോ കേരളത്തില്‍ എത്തുമെന്ന് റിപോര്‍ട്ട്. കോഴിക്കോട്ടോ മലപ്പുറത്തോ സംഘടിപ്പിക്കുന്ന പൊതുയോഗത്തില്‍ പങ്കെടുക്കാനാണ് മമതയെത്തുക. കേരള നിയമസഭാ തിരഞ്ഞെടുപ്പിന് ആറുമാസം മുമ്പ് പി വി അന്‍വറിനെ തൃണമുല്‍ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനാക്കാനും ധാരണയായി.

തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറിയും മമത ബാനര്‍ജിയുടെ അനന്തരവനുമായ അഭിഷേക് ബാനര്‍ജിയുമായി അന്‍വര്‍ ഇന്ന് കൂടിക്കാഴ്ച്ച നടത്തിയിരുന്നു. അഭിഷേകിന്റെ കൊല്‍ക്കത്തയിലെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച. അന്‍വര്‍ ഇന്ന് മുതല്‍ തൃണമൂല്‍ കുടുംബത്തിലെ അംഗമാണെന്ന് അഭിഷേക് സാമൂഹിക മാധ്യമമായ എക്‌സില്‍ കുറിച്ചു. അന്‍വറിന്റെ പൊതുസേവനത്തിനായുള്ള സമര്‍പ്പണവും കേരളത്തിലെ ജനങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടവും തൃണമൂല്‍ കോണ്‍ഗ്രസിന്റെ ദൗത്യത്തെ ശക്തിപ്പെടുത്തും.

മൂന്നു ദിവസം മുമ്പാണ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരാനുള്ള നീക്കങ്ങള്‍ അന്‍വര്‍ ആരംഭിച്ചത്. തൃണമൂല്‍ യുവനേതാവും രാജ്യസഭാ എംപിയുമായ സുഷ്മിത ദേവിന്റെ നേതൃത്വത്തിലായിരുന്നു ചര്‍ച്ചകള്‍. തനിക്കൊപ്പം കേരളത്തില്‍നിന്ന് നാലു എംഎല്‍എമാരെക്കൂടി അന്‍വര്‍ വാഗ്ദാനം ചെയ്‌തെന്നാണു വിവരം.

Similar News