പെണ്‍കുട്ടിയെ പീഡിപ്പിച്ച അഞ്ച് പേര്‍ അറസ്റ്റില്‍; അധ്യാപകരും പരിശീലകരും പ്രതികളെന്ന് പോലിസ്

Update: 2025-01-10 15:56 GMT

പത്തനംതിട്ട: വിദ്യാര്‍ഥിനിയെ നിരവധി പേര്‍ പീഡിപ്പിച്ചെന്ന കേസില്‍ അഞ്ച് പേരെ പോലിസ് അറസ്റ്റ് ചെയ്തു. കായികതാരം കൂടിയായ വിദ്യാര്‍ഥിനിയെ അധ്യാപകരും പരിശീലകരും പീഡിപ്പിച്ചിട്ടുണ്ടെന്ന് പോലിസ് അറിയിച്ചു. പരാതി അന്വേഷിക്കാന്‍ പത്തനംതിട്ട എസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക പോലിസ് സംഘം രൂപീകരിച്ചിട്ടുണ്ട്. കൂടുതല്‍ പേരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പോലിസ് അറിയിച്ചു.

വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി ശിശുക്ഷേമസമിതിക്ക് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ 40 പേര്‍ക്കെതിരെയാണ് പോക്‌സോ നിയമപ്രകാരം പോലിസ് കേസെടുത്തിരിക്കുന്നത്. പെണ്‍കുട്ടിക്ക് ഇപ്പോള്‍ പതിനെട്ട് വയസുണ്ട്. പതിമൂന്ന് വയസ് പ്രായമുള്ളപ്പോള്‍ മുതല്‍ അറുപതില്‍ അധികം പേര്‍ പീഡിപ്പിച്ചെന്നാണ് മൊഴി.

ആണ്‍സുഹൃത്ത് പീഡിപ്പിക്കുകയും പിന്നീട് സുഹൃത്തുക്കള്‍ക്ക് കൈമാറുകയും ചെയ്‌തെന്നാണ് പ്രാഥമിക വിവരം. മറ്റൊരു പീഡനക്കേസില്‍ ഇപ്പോള്‍ ജയിലില്‍ കഴിയുന്ന പ്രതിയും പെണ്‍കുട്ടിയെ ലൈംഗികചൂഷണത്തിനിരയാക്കിയവരുടെ കൂട്ടത്തിലുണ്ട്. പെണ്‍കുട്ടിയുടെ മൊഴി പ്രകാരം 62 പേരാണ് കുറ്റം ചെയ്തിരിക്കുന്നതെന്ന് പോലിസ് അറിയിച്ചു. ഇലവുംതിട്ട പോലിസ്, പത്തനംതിട്ട പോലിസ് എന്നിവരാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്.

Similar News