എംഎം മണി ഇന്ന് സഭയില്‍ എത്താതിരുന്നത് ഭയന്നിട്ട്; ടിപിയെ സിപിഎം ഇപ്പോഴും ഭയപ്പെടുന്നുവെന്നും കെകെ രമ

പരാമര്‍ശത്തില്‍ ഭരണപക്ഷത്തിന് തെല്ലും കുറ്റബോധമോ ഖേദമോ ഇല്ല

Update: 2022-07-15 06:24 GMT

തിരുവനന്തപുരം: എംഎം മണി എംഎല്‍എ ഇന്ന് നിയമസഭയില്‍ എത്താതിരുന്നത് ഭയന്നിട്ടെന്ന് കെകെ രമ എംഎല്‍എ. വിമര്‍ശനങ്ങളെ പോലും സഹിഷ്ണുതയോടെ സമീപിക്കാന്‍ എല്‍ഡിഎഫിന് സാധിക്കുന്നില്ല. നിയമസഭയിലുള്‍പ്പെടെ ടിപി ചന്ദ്രശേഖരന്‍ ജീവിക്കുന്നു. അത് അവരെ ഭയപ്പെടുത്തിക്കൊണ്ടേയിരിക്കുകയാണെന്നും കെകെ രമ പറഞ്ഞു. നിയമസഭയ്ക്ക് പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രമ.

'ബഹുമാനപ്പെട്ട എംഎം മണി ഇന്ന് സഭയിലുണ്ടായിരുന്നില്ല. പേടിച്ച് സഭയില്‍ വരാതിരുന്നു എന്ന് തന്നെയാണ് കരുതുന്നത്. പക്ഷെ, ആ പരാമര്‍ശത്തെ മുഖ്യമന്ത്രിയുള്‍പ്പെടെ എല്ലാ മന്ത്രിമാരും ന്യായീകരിച്ചുകൊണ്ടിരിക്കുകയാണ്. നടത്തിയ പരാമര്‍ശത്തില്‍ അവര്‍ക്ക് തെല്ലും കുറ്റബോധമോ ഖേദമോ ഇല്ല. പറഞ്ഞത് ശരിയായിരുന്നു എന്ന് തന്നെയാണ് ഭരണപക്ഷ അംഗങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. ഒരു കാര്യം ഉറപ്പാണ്, ടി പി ചന്ദ്രശേഖരന്‍ ജീവിക്കുകയാണ്. നിയമസഭയിലുള്‍പ്പെടെ സഖാവ് ടി പി ചന്ദ്രശേഖരന്‍ ജീവിക്കുന്നു. അത് അവരെ ഭയപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു. അതുകൊണ്ടാണ് വിമര്‍ശനങ്ങളേപ്പോലും സഹിഷ്ണുതയോടെ സമീപിക്കാന്‍ അവര്‍ക്ക് സാധിക്കാത്തത്'. കെകെ രമ പറഞ്ഞു. 

Tags:    

Similar News