സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ്: പതാക ഉയര്‍ന്നു; പ്രതിനിധി സമ്മേളനം നാളെ

Update: 2022-04-05 14:59 GMT

കണ്ണൂര്‍: സിപിഎം 23ാമത് പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ പ്രതിനിധി സമ്മേളനത്തിന് കണ്ണൂരില്‍ നാളെ തുടക്കമാവും. സമ്മേളനത്തിനു മുന്നോടിയായി ഇന്ന് വൈകീട്ട് എകെജി നഗറില്‍(ജവഹര്‍ നഗര്‍) പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പതാക ഉയര്‍ത്തി.

നായനാര്‍ അക്കാദമിയിലെ വേദിയിലാണ് നാളെ പ്രതിനിധി സമ്മേളനം നടക്കുക. പ്രതിനിധി സമ്മേളനം പാര്‍ട്ടി സെക്രട്ടറി സീതാറം യെച്ചൂരി ഉദ്ഘാടനം ചെയ്യും. സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ അഭിവാദ്യം ചെയ്യും. 

പാര്‍ട്ടി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയ സീതാറാം യച്ചൂരിക്ക് കണ്ണൂര്‍ വിമാനത്താവളത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കി. പ്രതിനിധികളും കേന്ദ്ര കമ്മിറ്റി അംഗങ്ങളും അടക്കം 815 പേരാണ് സമ്മേളനത്തില്‍ പങ്കെടുക്കുക. വിവിധ സംസ്ഥാനങ്ങൡനിന്നുള്ള പ്രതിനിധികള്‍ എത്തിക്കഴിഞ്ഞു.

കൊടിമര ജാഥ, ചുവപ്പ് വളന്റിയര്‍മാരുടെ മാര്‍ച്ച് എന്നിവ ഇന്ന് കണ്ണൂരില്‍ സമ്മേളനവേദിയിലെത്തി.

Tags:    

Similar News