തിരഞ്ഞെടുപ്പില്‍ സജീവമായില്ല; ജി സുധാകരനെതിരേ അന്വേഷണം പ്രഖ്യാപിച്ച് സിപിഎം സംസ്ഥാന കമ്മിറ്റി

പൊലിറ്റിക്കല്‍ ക്രിമിനലിസമാണ് ആലപ്പുഴയില്‍ തനിക്കെതിരേ നടക്കുന്നതെന്ന് ജി സുധാകരനും ആരോപിച്ചിരുന്നു.

Update: 2021-07-10 09:23 GMT

തിരുവനന്തപുരം: അമ്പലപ്പുഴയിലെ നിയമസഭ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ സജീവമായില്ലെന്ന പരാതിയില്‍ സിപിഎം സംസ്ഥാന കമ്മിറ്റിയംഗം ജി സുധാകരനെതിരേ പാര്‍ട്ടി അന്വേഷണം. സുധാകാരനെതിരേ സിപിഎം ആലപ്പുഴ ജില്ല കമ്മിറ്റിയില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് രണ്ടു ദിവസമായി നടക്കുന്ന സംസ്ഥാന കമ്മിറ്റിയില്‍ ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്ന നിര്‍ദ്ദേശമുയര്‍ന്നത്.

എളമരം കരീമും കെ ജെ തോമസുമാണ് അന്വേഷണ കമ്മിറ്റി അംഗങ്ങള്‍.

അമ്പലപ്പുഴയില്‍ ജി സുധാകരനെ മാറ്റി എച്ച് സലാമിനെ സ്ഥാനാര്‍ഥിയാത്തിയാക്കിയതോടെ പ്രചാരണത്തില്‍ സജീവമായില്ലെന്നാണ് വിമര്‍ശനം. എച്ച് സലാം എസ്ഡിപി ഐക്കാരനാണെന്ന പ്രചാരണം സുധാകരന്‍ നടത്തിയെന്ന ആരോപണവും ഉയര്‍ന്നു. ഒടുവില്‍ സംസ്ഥാന കമ്മിറ്റി മുന്‍ മന്ത്രി കൂടിയായ സുധാകരനെതിരേ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. സംസ്ഥാന സെക്രട്ടേറിയറ്റ് റിപോര്‍ട്ടിലും സുധാകരനെതിരേ പരാമര്‍ശമുണ്ടായിരുന്നു.

പൊലിറ്റിക്കല്‍ ക്രിമിനലിസമാണ് ആലപ്പുഴയില്‍ തനിക്കെതിരേ നടക്കുന്നതെന്ന് ജി സുധാകരനും ആരോപിച്ചിരുന്നു.

സംസ്ഥാന കമ്മിറ്റിയില്‍ ജി സുധാകരന്‍ പങ്കെടുത്തിരുന്നില്ല.



Tags:    

Similar News