തിരുവനന്തപുരം: സിപിഎം സംസ്ഥാന സമ്മേളനം അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ എറണാകുളത്ത് നടത്താന്‍ തീരുമാനം. അടുത്ത മാസം പകുതി മുതല്‍ ബ്രാഞ്ച് സമ്മേളനങ്ങള്‍ ആരംഭിക്കും. ജില്ലാ സമ്മേളനങ്ങള്‍ ജനുവരിയില്‍ തുടങ്ങും. ഇന്ന് നടന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് ഇത് സംബന്ധിച്ച് തീരുമാനമുണ്ടായത്.
കൊവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചുകൊണ്ടായിരിക്കും സമ്മേളനങ്ങള്‍ നടക്കുക. 23ാം പാര്‍ട്ടി കോണ്‍ഗ്രസ് കണ്ണൂരില്‍ നടത്താന്‍ സിപിഎം കേന്ദ്രകമ്മിറ്റി കഴിഞ്ഞദിവസം തീരുമാനിച്ചിരുന്നു. ഏപ്രില്‍ രണ്ടാമത്തെ ആഴ്ചയാകും പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുക.
2012ല്‍ കോഴിക്കോട് നഗരത്തില്‍ വെച്ചായിരുന്നു 20ാം പാര്‍ട്ടി കോണ്‍ഗ്രസ്. 22ാം പാര്‍ട്ടി കോണ്‍്ഗ്രസ് 2018ല്‍ ഹൈദരാബാദില്‍ വെച്ചായിരുന്നു. ഈ വര്‍ഷം ഏപ്രിലില്‍ നടക്കാനിരുന്ന 23ാം പാര്‍ട്ടി കോണ്‍ഗ്രസ് കൊവിഡ് പ്രതിസന്ധിയും കേരളം, പശ്ചിമബംഗാള്‍, തമിഴ്‌നാട്, അസം സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പുകളും കണക്കിലെടുത്താണ് 2022 ലേക്ക് നീട്ടിയത്.