വിശ്വാസികള്‍ക്കും സിപിഎം അംഗത്വം നല്‍കും: കോടിയേരി ബാലകൃഷ്ണന്‍
പാതിരിമാര്‍ക്കും പാര്‍ട്ടിയില്‍ ചേരാമെന്ന് ലെനിന്‍ പറഞ്ഞിട്ടുണ്ട്,സിപിഎം ഒരുമതത്തിനും എതിരല്ലെന്നും കോടിയേരി പറഞ്ഞു
കോഴിക്കാട്: വിശ്വാസികള്‍ക്ക് സിപിഎം അംഗത്വം നല്‍കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പാതിരിമാര്‍ക്കും പാര്‍ട്ടിയില്‍ ചേരാമെന്ന് ലെനിന്‍ പറഞ്ഞിട്ടുണ്ട്. സിപിഎം ഒരുമതത്തിനും എതിരല്ലെന്നും കോടിയേരി പറഞ്ഞു. കോഴിക്കോട് വെസ്റ്റ്ഹില്‍ സമുദ്ര ഓഡിറ്റോറിയത്തിലെ എം കേളപ്പന്‍ നഗറില്‍ പ്രതിനിധി സമ്മേളനം ഉദ്ഘാനം ചെയ്ത് സംസാരിക്കുകയായിരുന്നു കോടിയേരി.
അതേസമയം മുസ്‌ലിം ലീഗിനെതിരെ കടുത്ത വിമര്‍ശനമാണ് കോടിയേരി ഉന്നയിച്ചത്. ഇസ്‌ലാമിക മൗലിക വാദത്തിന് ലീഗ് പിന്തുണ നല്‍കുകയാണെന്നും,ജമാ അത്തെ ഇസ്ലാമിയുടെ പ്രത്യയ ശാസ്ത്രമാണ് ലീഗിനെ നയിക്കുന്നതെന്നും കോടിയേരി പറഞ്ഞു. ലീഗിന് എതിരാണ് സമസ്തയുടെ നിലപാട്. ലീഗ് ഒറ്റപ്പെട്ട അവസ്ഥയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
ബിജെപിക്ക് ബദല്‍ കോണ്‍ഗ്രസ് അല്ല,ഇന്ത്യയിലെ ബൂര്‍ഷാ വര്‍ഗത്തിന് വേണ്ടി നില്‍ക്കുന്ന രണ്ട് പാര്‍ട്ടികളാണ് ബിജെപിയും കോണ്‍ഗ്രസും. കോണ്‍ഗ്രസിന്റെ സമീപനം ബിജെപിയെ നേരിടാന്‍ പറ്റുന്നതല്ല. കോണ്‍ഗ്രസിനെ വിശ്വസിക്കാന്‍ പറ്റില്ലെന്നും,മതന്യൂനപക്ഷങ്ങളെ കേന്ദ്രം വേട്ടയാടുകയാണെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.