തിരുവനന്തപുരം: തുടര്‍ച്ചയായി രണ്ടു തവണ മല്‍സരിച്ച് ജയിച്ചവരെ മാറ്റാന്‍ സിപിഎമ്മില്‍ ധാരണ. ജയസാധ്യതയെ ബാധിക്കുമെങ്കില്‍ മാത്രം ഇളവു നല്‍കാമെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. ഇവര്‍ ആരൊക്കൊയെന്ന് പിന്നീട് തീരുമാനിക്കും. സ്ഥാനാര്‍ഥി പ്രഖ്യാപനം പ്രചാരണജാഥകള്‍ക്ക് ശേഷമായിരിക്കും.
മുസ്‌ലിം ലീഗിനെ വിമര്‍ശിച്ചാല്‍ അത് മുസലിം സമുദായത്തിനെതിരേയാണെന്ന വ്യാഖ്യാനം ശരിയല്ല. ജമാഅത്തെ ഇസ്‌ലാമിയുമായുള്ള കൂട്ടുകെട്ടിന്റെ പേരിലാണ് ലീഗിനെ വിമര്‍ശിക്കുന്നതെന്നും രാഷ്ട്രീയ വിമര്‍ശനം തുടരാനും യോഗം തീരുമാനിച്ചു.