ഉസ്സന്‍മൊട്ട പ്രദേശത്തെ സമാധാനം തകര്‍ക്കുന്ന സിപിഎം ഹീനതന്ത്രം തിരിച്ചറിയുക: എസ്ഡിപിഐ
എസ്ഡിപിഐ കൊടിമരം നശിപ്പിച്ചു കലാപം സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ഇത്തരം സമൂഹ്യ ദ്രോഹികളെ കണ്ടെത്തി നാട്ടില്‍ സമാധാന അന്തരീക്ഷം കൊണ്ടുവരാന്‍ ന്യൂമാഹി പോലിസില്‍ ഉസ്സന്‍മൊട്ട ബ്രാഞ്ച് സെക്രട്ടറി പരാതി നല്‍കി.
ന്യൂ മാഹി: ഉസ്സന്‍മൊട്ടയില്‍ സിപിഎം പ്രവര്‍ത്തകന്റെ ചരമവാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായി സ്ഥാപിച്ച കൊടിതോരണങ്ങള്‍ അജ്ഞാതര്‍ നശിപ്പിച്ച സംഭവത്തെ എസ്ഡിപിഐയുമായി ബന്ധപെടുത്തി വ്യാജ പ്രചാരണങ്ങള്‍ നടത്തുകയും ഇരുട്ടിന്റെ മറവില്‍ ആസൂത്രിതമായി എസ്ഡിപിഐ കൊടിമരം നശിപ്പിക്കുകയും ചെയ്ത സിപിഎം ക്രിമിനലുകളുടെ നടപടി നാട്ടിലെ സമാധാനം തകര്‍ക്കാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമാണെന്ന് എസ്ഡിപിഐ ഉസ്സന്‍മോട്ട ബ്രാഞ്ച് കമ്മിറ്റി ആരോപിച്ചു.
എസ്ഡിപിഐ കൊടിമരം നശിപ്പിച്ചു കലാപം സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ഇത്തരം സമൂഹ്യ ദ്രോഹികളെ കണ്ടെത്തി നാട്ടില്‍ സമാധാന അന്തരീക്ഷം കൊണ്ടുവരാന്‍ ന്യൂമാഹി പോലിസില്‍ ഉസ്സന്‍മൊട്ട ബ്രാഞ്ച് സെക്രട്ടറി പരാതി നല്‍കി.
രാജ്യത്തെ മുഴുവന്‍ ജനങ്ങളും വര്‍ധിച്ചു വരുന്ന സമ്പര്‍ക്ക കേസുകള്‍ അടക്കമുള്ള കൊവിഡ് മഹാമാരിയെ നേരിട്ട് കൊണ്ടിരിക്കുന്ന വിഷമകരമായ സമയത്തും ഇത്തരം ആക്രമങ്ങളുമായി സിപിഎം ക്രിമിനലുകള്‍ ഇനിയും മുന്നോട്ട് പോകുകയാണെങ്കില്‍ ജനകീയ പ്രതിരോധത്തിന്റെ എല്ലാവിധ മാര്‍ഗങ്ങളും ആലോചിക്കേണ്ടി വരുമെന്നും പ്രദേശത്തെ സമാധാനം തകര്‍ക്കപ്പെട്ടാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്വം സിപിഎമ്മിനായിരിക്കുമെന്നും എസ്ഡിപിഐ ഉസ്സന്‍മൊട്ട ബ്രാഞ്ച് മുന്നറിയിപ്പ് നല്‍കി.
സിപിഎമ്മിന്റെ ജില്ലാ നേതാക്കള്‍ അടക്കം പ്രതിപട്ടികയില്‍ പെട്ടതും ഇപ്പോള്‍ സിബിഐയുടെ അന്വേഷണ പരിധിയിയിലുമുള്ള പ്രമാദമായ തലശ്ശേരി ഫസലിന്റെ കൊലപാതകവും, തുടര്‍ന്ന് നടന്ന ദുരൂഹമായ മൂന്നു സിപിഎം പ്രവര്‍ത്തകരുടെ കൊലപാതകങ്ങളില്‍ ഒന്നുമായ, ജനങ്ങള്‍ക്കിടയില്‍ വളരേയധികം സംശയം ഉണ്ടാക്കിയ ഒരു കൊലപാതകത്തിന്റെ രഹസ്യങ്ങള്‍ പുറത്ത് പോവാതിരിക്കാന്‍ സിപിഎം നേതാക്കള്‍ തന്നെയാണ് ഈ സിപിഎം പ്രവര്‍ത്തകന്റെ കൊലക്ക് പിന്നിലെന്ന് സംശയങ്ങള്‍ ഉയര്‍ന്നിരുന്നു.
ഇതേ ആവശ്യം ഉന്നയിച്ച് കൊണ്ട് കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകന്റെ പിതാവ് തന്നെ, തന്റെ മകന്റെ കൊലപാതകം നടത്തിയ യാഥാര്‍ത്ഥ പ്രതികളെ കണ്ടെത്താന്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് സിപിഎം അന്വേഷണത്തെ അട്ടിമറിക്കുകയായിരുന്നുവെന്ന ആശങ്ക ജനങ്ങള്‍ക്കിടയില്‍ അന്നുമിന്നും വ്യാപകമാണ്.
വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന കൊലപാതാകത്തില്‍ കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിച്ച സിപിഎം ഇപ്പോള്‍ ചരമ ദിനാചരണത്തോട് അനുബന്ധിച്ച് ജനങ്ങള്‍ക്കിടയില്‍ സംഘര്‍ഷമുണ്ടാക്കി അതേ തന്ത്രം ആവര്‍ത്തിക്കുകയാണെന്നും അതിനെ പ്രതിരോധിച്ചു തോല്‍പ്പിക്കാന്‍ എസ്ഡിപിഐ പ്രതിജ്ഞാബന്ധമാണെന്നും ബ്രാഞ്ച് കമ്മിറ്റി വ്യക്തമാക്കി.