കോണ്‍ഗ്രസ് അധ്യക്ഷയ്‌ക്കെതിരെ വിമര്‍ശനം; കപില്‍ സിബലിന് പിന്തുണയുമായി ശശി തരൂര്‍ എം പി

കോണ്‍ഗ്രസ് അധ്യക്ഷയ്‌ക്കെതിരെ വിമര്‍ശനമുന്നയിച്ച കപില്‍ സിബലിനെതിരെ ഇന്നലെ രാത്രി കോണ്‍ഗ്രസിലെ ഒരുവിഭാഗം പ്രതിഷേധമാര്‍ച്ച് നടത്തിയിരുന്നു.

Update: 2021-09-30 14:30 GMT

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കെതിരെ വിമര്‍ശനമുന്നയിച്ച കപില്‍ സിബലിന് പിന്തുണയുമായി ശശി തരൂര്‍ എം പി. കപില്‍ സിബില്‍ യഥാര്‍ത്ഥ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. അദ്ദേഹം പറയുന്നത് കേള്‍ക്കണമെന്ന് ശശി തരൂര്‍ പറഞ്ഞു. വിയോജിപ്പ് അറിയിക്കേണ്ടത് അക്രമത്തിലൂടെയല്ല. ബിജെപിക്കെതിരെ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്നും ശശി തരൂര്‍ പറഞ്ഞു.

കോണ്‍ഗ്രസ് അധ്യക്ഷയ്‌ക്കെതിരെ വിമര്‍ശനമുന്നയിച്ച കപില്‍ സിബലിനെതിരെ ഇന്നലെ രാത്രി കോണ്‍ഗ്രസിലെ ഒരുവിഭാഗം പ്രതിഷേധമാര്‍ച്ച് നടത്തിയിരുന്നു. ഡല്‍ഹി യൂത്ത് കോണ്‍ഗ്രസിന്റെ പേരില്‍ നടത്തിയ മാര്‍ച്ചില്‍ കപില്‍ സിബലിന്റെ വീടിന് നേരെയും ആക്രമണമുണ്ടായി. വേഗം സുഖംപ്രാപിക്കുക എന്നെഴുതിയ പ്ലക്കാര്‍ഡുകളുമായാണ് പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തിയത്. കപില്‍ സിബലിന്റെ വീടിനുമുന്നില്‍ പ്രതിഷേധം അക്രമാസക്തമായി. പ്രതിഷേധക്കാര്‍ വീടിന് നേരെ തക്കാളി എറിയുകയും കാറിന്റെ ചില്ല് തകര്‍ക്കുകയും ചെയ്തു. പാര്‍ട്ടി വിടുക, ബോധത്തിലേക്ക് തിരികെയെത്തുക എന്നതായിരുന്നു പ്ലക്കാര്‍ഡുകളിലെ ആവശ്യം. പഞ്ചാബ് പ്രശ്‌നം മുന്‍നിര്‍ത്തി നേതൃത്വം കൈക്കൊള്ളുന്ന തീരുമാനങ്ങളെ ഇന്നലെ കപില്‍ സിബല്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

അതേസമയം കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഉടന്‍ വിളിച്ചുചേര്‍ക്കണമെന്ന് മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ് വീണ്ടും ആവശ്യപ്പെട്ടു.

Tags:    

Similar News