കെജ്രിവാളിനെ വിമര്‍ശിച്ചു; മുന്‍ ആം ആദ്മി പാര്‍ട്ടി നേതാവിനെതിരേ പഞ്ചാബില്‍ പോലിസ് കേസ്
ന്യൂഡല്‍ഹി: ഈ വര്‍ഷമാദ്യം നടന്ന പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിനിടെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ കുറിച്ച് നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ മുന്‍ ആം ആദ്മി പാര്‍ട്ടി നേതാവും കവിയുമായ കുമാര്‍ വിശ്വാസിനെതിരെ പഞ്ചാബ് പോലിസ് വിവിധ വകുപ്പുകള്‍ ചുമത്തി കേസെടുത്തു.
ഒരു സ്വതന്ത്ര രാഷ്ട്രമായ ഖാലിസ്ഥാന്റെ പ്രധാനമന്ത്രിയാകാനാണ് അരവിന്ദ് കെജ്‌രിവാള്‍ ആഗ്രഹിക്കുന്നതെന്നായിരുന്നു കുമാര്‍ വിശ്വാസ് പറഞ്ഞത്. എന്നാല്‍ അദ്ദേഹത്തിന്റെ പേര് നേരിട്ട് പരാമര്‍ശിച്ചിരുന്നില്ല.
അന്വേഷണവുമായി സഹകരിക്കാന്‍ ആവശ്യപ്പെട്ട് നോട്ടിസ് നല്‍കാന്‍ പോലിസ് സംഘം ഇന്ന് രാവിലെ അദ്ദേഹത്തിന്റെ വസതിയിലെത്തി. രാഷ്ട്രീയ പകപോക്കലിനായി പോലിസിനെ ദുരുപയോഗം ചെയ്യുന്നുവെന്നാരോപിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ പഞ്ചാബ് സര്‍ക്കാരിനെതിരേ രംഗത്തുവന്നു.