മദ്യനയ അഴിമതി ആരോപണക്കേസില്‍ ഇഡിക്ക് തിരിച്ചടി; കെജ്‌രിവാളിന് സുപ്രിംകോടതിയുടെ ഇടക്കാല ജാമ്യം

Update: 2024-07-12 06:22 GMT

ന്യൂഡല്‍ഹി: മദ്യനയ അഴിമതി ആരോപണക്കേസില്‍ ഇഡിക്ക് സുപ്രിംകോടതിയില്‍ തിരിച്ചടി. ഡല്‍ഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കെജ്‌രിവാളിന് സുപ്രിംകോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ഇഡിയുടെ അറസ്റ്റ് ചോദ്യം ചെയ്ത് കെജ്‌രിവാള്‍ സമര്‍പ്പിച്ച ഹര്‍ജി വിശാല ബെഞ്ചിന് വിട്ടാണ് സുപ്രിംകോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കര്‍ ദത്ത എന്നിവരുടെ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിലെ സെക്ഷന്‍ 19ന്റെ വ്യവസ്ഥയില്‍ അറസ്റ്റ് ആവശ്യമുണ്ടോ എന്നത് പരിശോധിക്കാനാണ് ഹരജി വിശാല ബെഞ്ചിന് വിട്ടത്. ഇതുവരെയുള്ള തടവ് പരിഗണിച്ചാണ് ഇടക്കാല ജാമ്യം അനുവദിക്കുന്നതെന്നും വിശാല ബെഞ്ചിന് ഇടക്കാല ജാമ്യ ഉത്തരവ് പുനഃപരിശോധിക്കാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, മദ്യനയ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് അഴിമതി നിരോധന നിയമപ്രകാരം സിബിഐ അറസ്റ്റ് ചെയ്തതിനാല്‍ കെജ്‌രിവാളിന് ജയിലില്‍നിന്നിറങ്ങാനാവില്ല. ജൂണ്‍ 25നാണ് കെജ്‌രിവാളിനെ സിബിഐ അറ്സ്റ്റ് ചെയ്തത്.

Tags:    

Similar News