സില്‍വര്‍ ലൈനില്‍ നിര്‍ണായക നീക്കം; അലൈന്‍മെന്റ് മാറ്റാന്‍ തയ്യാറെന്ന് കെ റെയില്‍

Update: 2025-02-10 11:19 GMT
സില്‍വര്‍ ലൈനില്‍ നിര്‍ണായക നീക്കം; അലൈന്‍മെന്റ് മാറ്റാന്‍ തയ്യാറെന്ന് കെ റെയില്‍

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ അലൈന്‍മെന്റ് മാറ്റാന്‍ തയ്യാറാണെന്ന് കെ റെയില്‍. റെയില്‍വേ ബോര്‍ഡിന് കെ റെയില്‍ കത്തു നല്‍കി. റെയില്‍വേ ഭൂമി കൈമാറുന്നതാണ് പ്രശ്നമെങ്കില്‍, സില്‍വര്‍ലൈന്‍ അലൈന്‍മെന്റില്‍ മാറ്റം വരുത്താമെന്നും കെ റെയില്‍ പറഞ്ഞു.

അതേസമയം, കേരള റെയില്‍വേ ബോര്‍ഡിന്റെ നിലപാട് ദീര്‍ഘവീക്ഷണം ഇല്ലാത്തതാണെന്ന് ചൂണ്ടിക്കാട്ടി മെട്രോ മാന്‍ ഇ ശ്രീധരന്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിന് കത്ത് നല്‍കി.അതിവേഗ വണ്ടികള്‍ക്കു മാത്രമായുള്ള പാത എന്ന അടിസ്ഥാന ആവശ്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നും ഡിപിആറില്‍ മറ്റു തരത്തിലുള്ള മാറ്റങ്ങള്‍ വരുത്താന്‍ തയ്യാറാണെന്നുമാണ് കെ റെയില്‍ റെയില്‍വേ ബോര്‍ഡിനെ അറിയിച്ചത്.

അതേ സമയം അലൈന്‍മെന്റ് മാറ്റുന്നത് ജനങ്ങളെ ബാധിക്കുമെന്നും കൂടുതല്‍ ജനങ്ങളെ കുടിയൊഴിപ്പിക്കുന്നതിനു കാരണമാകുമെന്നും കെ റെയില്‍ വിരുദ്ധ സമരസമിതി പറഞ്ഞു. അതിനാല്‍ തന്നെ പദ്ധതിയെ എതിര്‍ക്കുമെന്നും അവര്‍ അറിയിച്ചു.

Tags:    

Similar News