കാരക്കോണം മെഡിക്കല്‍ കോളജ് സാമ്പത്തിക ക്രമക്കേട്;സിഎസ്ഐ സഭാ ആസ്ഥാനത്ത് ഇഡി റെയ്ഡ്
കേരളത്തിന് പുറത്ത് നിന്നുള്ള 14 വിദ്യാര്‍ഥികള്‍ അടക്കം 24 കുട്ടികളില്‍ നിന്ന് 92 ലക്ഷം രൂപ കോഴയായി വാങ്ങിയെന്നായിരുന്നു കേസ്
കള്ളപ്പണ വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ഇഡി നേരത്തെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. മെഡിക്കല്‍ സീറ്റിനായി തലവരിപ്പണം വാങ്ങിയ ശേഷം അഡ്മിഷന് നല്‍കിയില്ലെന്നാണ് കേസ്. മെഡിക്കല്‍ സീറ്റ് വാഗ്ദാനം ചെയ്ത് 2016 മുതല്‍ തലവരിപ്പണം കൈപ്പറ്റിയെന്ന് പരീക്ഷാ മേല്‍നോട്ട സമിതിക്ക് മുന്നില്‍ ബിഷപ്പ് ധര്‍മരാജ് റസാലത്ത് സമ്മതിച്ചിരുന്നു.
കേരളത്തിന് പുറത്ത് നിന്നുള്ള 14 വിദ്യാര്‍ഥികള്‍ അടക്കം 24 കുട്ടികളില്‍ നിന്ന് 92 ലക്ഷം രൂപ കോഴയായി വാങ്ങിയെന്നായിരുന്നു കേസ്.കേസില്‍ അന്വേഷണം കാര്യക്ഷമമല്ലെന്നാരോപിച്ച് വിദ്യാര്‍ഥികള്‍ നല്കിയ പരാതിയില്‍ ഹൈക്കോടതി ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. അഴിമതി നിരോധന നിയമം, വിശ്വാസ വഞ്ചന,കബളിപ്പക്കല്‍,പണം തട്ടിയെടുക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയായിരുന്നു കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്.
കോളജ് ചെയര്‍മാനായ തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ 2014 ല്‍ സിപിഎം സ്ഥാനാര്‍ത്ഥിയായിരുന്ന ഡോ ബെനറ്റ് എബ്രഹാം,ബിഷപ് എ ധര്‍മ്മരാജ് എന്നിവരടക്കമുള്ളവരെ പ്രതി ചേര്‍ത്തിരുന്നു.