സിഎസ്ആര്‍ ഫണ്ട് തട്ടിപ്പ്: കേസിന്റെ അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി

Update: 2025-02-10 07:38 GMT

എറണാകുളം: സിഎസ്ആര്‍ ഫണ്ട് തട്ടിപ്പ് കേസിന്റെ അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി. ക്രൈംബ്രാഞ്ച് മേധാവി പ്രത്യേക അന്വേഷണ സംഘത്തെ ഉടന്‍ തീരുമാനിക്കും. എല്ലാ ജില്ലകളിലും പ്രത്യേക അന്വേഷണ സംഘത്തെയാണ് തീരുമാനിക്കുക. ആദ്യം രജിസ്റ്റര്‍ ചെയ്ത 34 കേസുകളാണ് കൈമാറിയത്. കസ്റ്റഡിയിലുള്ള അനന്തുകൃഷ്ണനെ ഇന്ന് ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും.

ദിനം പ്രതിയെന്നോണം നിരവധി പരാതികളാണ് പാതിവില തട്ടിപ്പിന്റെ പേരില്‍ പോലിസ് സ്‌റ്റേഷനുകളില്‍ വരുന്നത്. അനന്തുവിനെതിരെ 160 പരാതികളാണ് മറയൂര്‍ സ്റ്റേഷനില്‍ ലഭിച്ചത്. ഇടുക്കി ജില്ലയില്‍ മാത്രം അനന്തുവിനെതിരെ 1400 പരാതികളും ലഭിച്ചിട്ടുണ്ട്. പല പ്രമുഖരോടൊപ്പം നില്‍ക്കുന്ന പ്രതിയുടെ ഫോട്ടോ പുറത്തു വന്നതോടെ നേതാക്കള്‍ തങ്ങളുടെ നിരപരാധിത്വം തെളിയിക്കാനുള്ള നെട്ടോട്ടത്തിലാണ്. അതേസമയം പാതി വില തട്ടിപ്പില്‍ നേടിയ കോടികള്‍ ചിലവഴിച്ചെന്നും ഇനി അക്കൗണ്ടില്‍ ഉള്ളത് 10 ലക്ഷം രൂപ മാത്രമാണെന്നും പ്രതി അനന്ദു മൊഴി നല്‍കി.

Tags:    

Similar News