സിഎസ്ആര്‍ ഫണ്ട് തട്ടിപ്പ്; പോലിസ് സ്റ്റേഷനുകളില്‍ പരാതിക്കാരുടെ ക്യൂ

കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പായി മാറിയിരിക്കുകയാണ് പാതിവില തട്ടിപ്പ്

Update: 2025-02-08 11:19 GMT
സിഎസ്ആര്‍ ഫണ്ട് തട്ടിപ്പ്; പോലിസ് സ്റ്റേഷനുകളില്‍ പരാതിക്കാരുടെ ക്യൂ

പറവൂര്‍: പറവൂര്‍ പോലിസ് സ്റ്റേഷനില്‍ പാതിവില സിഎസ്ആര്‍ ഫണ്ട് തട്ടിപ്പിലെ പരാതിക്കാരുടെ നീണ്ട ക്യൂ. ഇന്ന് രാവിലെ മുതലാണ് നൂറുകണക്കിന് പരാതിക്കാര്‍ പോലിസ് സ്റ്റേഷനില്‍ ക്യൂ നിന്ന് പരാതി നല്‍കാന്‍ തുടങ്ങിയത്. ഇന്ന് ഉച്ചവരെ ഏകദേശം 550 തിലേറെ പരാതികള്‍ ലഭിച്ചു എന്നാണ് പോലിസ് പറയുന്നത്.

നിരവധി ആളുകളാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരാതിയുമായി വിവിധ പോലിസ് സ്‌റ്റേഷനുകളില്‍ എത്തുന്നത്. ഇതോടെ കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പായി മാറിയിരിക്കുകയാണ് പാതിവില തട്ടിപ്പ്.

പരാതികള്‍ വേറെ വേറെ എഫ്ഐആര്‍ ആക്കണമെന്നാണ് പരാതിക്കാരുടെ ആവശ്യം. എന്നാല്‍ പരാതികള്‍ ഒറ്റ എഫ്‌ഐആറാക്കി പരിഗണിക്കാന്‍ സാധിക്കുമോയെന്ന നിയമോപദേശം പൊലീസ് തേടിയിട്ടുണ്ട്. നിലവില്‍ പോലിസ് കസ്റ്റഡിയിലാണ് പാതിവില തട്ടിപ്പു കേസിലെ പ്രതി അനന്ദു കൃഷ്ണന്‍.

Tags:    

Similar News