ആലുവ നഗരസഭയിലും സമീപ പഞ്ചായത്തുകളിലും കര്‍ഫ്യൂ

ചെങ്ങമ്മനാട്, കീഴ്മാട്, കടുങ്ങല്ലൂര്‍, ആലങ്ങാട്, ചൂര്‍ണിക്കര, എടത്തല, കരുമാലൂര്‍ പഞ്ചായത്തുകളിലാണ് കര്‍ഫ്യൂ.

Update: 2020-07-22 08:57 GMT

കൊച്ചി: കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ ആലുവ നഗരസഭയിലും സമീപ പഞ്ചായത്തുകളിലും കര്‍ഫ്യൂ പ്രഖ്യാപിച്ചു. ചെങ്ങമ്മനാട്, കീഴ്മാട്, കടുങ്ങല്ലൂര്‍, ആലങ്ങാട്, ചൂര്‍ണിക്കര, എടത്തല, കരുമാലൂര്‍ പഞ്ചായത്തുകളിലാണ് കര്‍ഫ്യൂ.

ആലുവയിലെയും സമീപ പഞ്ചായത്തുകളിലെയും സ്ഥിതി അതീവ ഗുരുതരമാണെന്ന് കൊവിഡ് അവലോകന യോഗത്തിനു ശേഷം മന്ത്രി വിഎസ് സുനില്‍കുമാര്‍ പറഞ്ഞു. ഇതു കണക്കിലെടുത്താണ് കര്‍ഫ്യൂ പ്രഖ്യാപിക്കാനുള്ള തീരുമാനം. ആലുവയും സമീപ പഞ്ചായത്തുകളും ചേര്‍ത്ത് ലാര്‍ജ് ക്ലസ്റ്റര്‍ ആയി കണക്കാക്കും. ഇന്ന് അര്‍ധ രാത്രി മുതല്‍ കര്‍ഫ്യു നിലവില്‍ വരും. കര്‍ശന നടപടികളിലൂടെ രോഗവ്യാപന സാധ്യത പൂര്‍ണമായും തടയുകയാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. കര്‍ഫ്യൂ ഉള്ള മേഖലകളില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഉണ്ടാവും. കടകള്‍ പത്തു മണി മുതല്‍ രണ്ടു മണി വരെ മാത്രമേ അനുവദിക്കൂ.


Tags:    

Similar News