അംപന്‍ ചുഴലിക്കാറ്റ്; ഭീതിയോടെ പശ്ചിമ ബംഗാള്‍, ഉച്ചയോടെ തീരം തൊടും

Update: 2020-05-20 05:06 GMT

കൊല്‍ക്കത്ത: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട വലിയ കൊടുങ്കാറ്റുകളിലൊന്നായ അംപന്‍ ചുഴലിക്കാറ്റ് ഇന്ന് ഉച്ചതിരിഞ്ഞ് ബംഗാള്‍  തീരത്തെത്തും. 185 കീലോമീറ്റര്‍ വേഗതിയിലായിരിക്കും കാറ്റ് വീശുക. ബംഗാളിലും ഒഡീഷയിലും ശക്തമായ മഴയും കാറ്റും അനുഭവപ്പെട്ട് തുടങ്ങിയിട്ടുണ്ട്. ഇരു സംസ്ഥാനങ്ങളിലുടേയും തീരപ്രദേശങ്ങളില്‍ നിന്നും ലക്ഷകണക്കിന് പേരെയാണ് ഒഴിപ്പിക്കുന്നത്.

ഒഡീഷയിലെ പാരദ്വീപിന് 210 കിലോമീറ്റര്‍ അകലെയാണ് ചുഴലിക്കാറ്റ് നീങ്ങുന്നത്. കാറ്റിന്റെ ശക്തിക്ക് അനുസരിച്ച് പതിനാറടി ഉയരത്തില്‍ വരെ തിരമാലകള്‍ ഉണ്ടാവാമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തില്‍ നിന്നുള്ള മുന്നറിയിപ്പ്. ബംഗാളില്‍ നോര്‍ത്ത് ട്വന്റി ഫോര്‍ പര്‍ഗനാസ്, സൗത്ത് ട്വന്റി ഫോര്‍ പര്‍ഗനാസ്, ഈസ്റ്റ് മിഡ്‌നാപൂര്‍ ജില്ലകളിലൂടെയാണ് അംപന്‍ കടന്നു പോവുക. കൊല്‍ക്കത്ത, ഹൂഗ്ലി ജില്ലകളിലും അതീവജാഗ്ര നിര്‍ദേശമുണ്ട്. നിലവില്‍ ഒഡീഷയില്‍ ഇപ്പോള്‍ തന്നെ ശക്തമായ മഴയും കാറ്റുമാണ്.

ഇന്ത്യന്‍ തീരത്തേക്ക് പോകുമ്പോള്‍ ഒഡീഷയിലെയും ബംഗാളിലെയും ശക്തമായ കാറ്റും കനത്ത മഴയും ഉണ്ടാകും. ബംഗാളില്‍ മൂന്ന് ലക്ഷത്തിലധികം പേരെ ഒഴിപ്പിച്ചു. ബംഗാളിനൊപ്പം ഒഡീഷയില്‍ കാറ്റ് നാശംവിതക്കുമെന്നാണ് റിപോര്‍ട്ട്. കാര്‍ഷികവിളകള്‍ക്കും വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും വന്‍തോതില്‍ നാശനഷ്ടമുണ്ടാകും. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്. പശ്ചിമ ബംഗാളിലെ ദിഗയും ബംഗ്ലാദേശിലെ ഹതിയയും കടക്കുമ്പോള്‍ അംപന്‍ മണിക്കൂറില്‍ 185 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശുമെന്നാണ് പ്രതീക്ഷ. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യന്‍ നാവികസേനയെ കിഴക്കന്‍ തീരത്ത് അതീവ ജാഗ്രത പുലര്‍ത്തുന്നായി വിന്യസിച്ചിട്ടുണ്ട്. ഇവര്‍ മണിക്കൂറുകളായി രക്ഷ പ്രവര്‍ത്തനം നടത്തി വരികയാണ് ഇന്നും നാളെയും ബംഗാളിലേക്കുള്ള ശ്രമിക് സ്പെഷല്‍ ട്രെയിനുകള്‍ ഒഴിവാക്കണമെന്നു റെയില്‍വേയോട് ആവശ്യപ്പെടുമെന്നു മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു.


Tags:    

Similar News