ഡല്‍ഹിയില്‍ ദലിത് ബാലികയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി കുഴിച്ചുമൂടിയ കേസ്; ക്ഷേത്ര പൂജാരി കുറ്റം സമ്മതിച്ചു
പൂജാരിയുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ അയാള്‍ 1300ലധികം പോണ്‍ സൈറ്റുകള്‍ സന്ദര്‍ശിച്ചിരുന്നു എന്ന് വ്യക്തമായി. അതുകൊണ്ട് തന്നെ ഇയാള്‍ ഒരു സെക്‌സ് അഡിക്ടാണ് എന്നും കുറ്റപത്രത്തില്‍ പറയുന്നു.
ന്യൂഡല്‍ഹി: ഒമ്പത് വയസ്സുകാരിയായ ദലിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് നിര്‍ബന്ധപൂര്‍വം മറവു ചെയ്ത സംഭവത്തില്‍ പ്രധാന പ്രതിയായ ക്ഷേത്ര പൂജാരി രാധേ ശ്യാം കുറ്റം സമ്മതിച്ചു. ബലാത്സംഗത്തിനിടെ പൂജാരി രാധേ ശ്യാം പെണ്‍കുട്ടിയെ ശ്വാസം മുട്ടിച്ചു എന്ന് കുറ്റപത്രത്തില്‍ പറയുന്നു. അതിനാലാണ് കുട്ടി മരണപ്പെട്ടത്. രാധേ ശ്യാമിനൊപ്പം കൂട്ടു പ്രതികളായ മറ്റ് മൂന്ന് പേരും കുറ്റം സമ്മതിച്ചിട്ടുണ്ട്. ഇവര്‍ക്കെതിരേ ഡല്‍ഹി പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് പ്രതികള്‍ കുറ്റം സമ്മതിച്ചു എന്ന് അറിയിച്ചിരിക്കുന്നത്.
ഓഗസ്റ്റ് 2ന് ഡല്‍ഹിയിലെ കന്റോണ്മെന്റ് ഏരിയയിലാണ് ദലിത് ബാലിക പീഡനത്തിനിരയായി കൊല്ലപ്പെട്ടത്. പൂജാരിയുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ അയാള്‍ 1300ലധികം പോണ്‍ സൈറ്റുകള്‍ സന്ദര്‍ശിച്ചിരുന്നു എന്ന് വ്യക്തമായി. അതുകൊണ്ട് തന്നെ ഇയാള്‍ ഒരു സെക്‌സ് അഡിക്ടാണ് എന്നും കുറ്റപത്രത്തില്‍ പറയുന്നു. ബലാത്സംഗം, കൊലപാതകം, തെളിവ് നശിപ്പിക്കല്‍, പോക്‌സോ, പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയല്‍, നിര്‍ബന്ധപൂര്‍വം തടഞ്ഞുവെക്കല്‍ തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.
ശ്മശാനത്തില്‍ വെള്ളം ശേഖരിക്കാന്‍ പോയ കുട്ടിയെയാണ് രാധേ ശ്യാം ബലാത്സംഗം ചെയ്തത്. തുടര്‍ന്ന് കുട്ടി ഷോക്കേറ്റ മരിച്ചതാണെന്ന് കുട്ടിയുടെ അമ്മയെ തെറ്റിദ്ധരിപ്പിച്ചു കുട്ടിയുടെ ശരീരം പ്രതികള്‍ നിര്‍ബന്ധപൂര്‍വം സംസ്‌കരിക്കുകയും ചെയ്തു.