ദലിത് പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത് മൃതദേഹം ദഹിപ്പിച്ച സംഭവം: ചിത കെടുത്താന്‍ ശ്രമിച്ചപ്പോള്‍ പോലിസ് തടഞ്ഞു; ഗുരുതര ആരോപണങ്ങളുമായി കുടുംബം

Update: 2021-08-04 01:51 GMT

ന്യൂഡല്‍ഹി: പുരാനി നങ്കലില്‍ ഒമ്പതു വയസ്സുകാരിയായ ദലിത് പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത് മൃതദേഹം ദഹിപ്പിച്ച സംഭവത്തില്‍ പോലിസിനെതിരേ ഗുരുതര ആരോപണങ്ങളുമായി കുടുംബം. പരാതി നല്‍കാനെത്തിയ തന്നെ പോലിസ് ക്രൂരമായി മര്‍ദ്ദിച്ചെന്ന് പോലിസ് തെളിവ് നശിപ്പിച്ചെന്നും കുട്ടിയുടെ പിതാവ് ആരോപിച്ചു. കുട്ടിയുടെ ശരീരത്തില്‍ പൊള്ളലേറ്റിരുന്നുവെന്നും പോലിസിനെ അറിയിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യേണ്ടി വരുമെന്നും കുട്ടിയുടെ അവയവങ്ങള്‍ മോഷ്ടിക്കപ്പെടുമെന്ന് പറഞ്ഞ് പ്രതിയായ പൂജാരി ഭീഷണിപ്പെടുത്തിയതായും കുടുംബം ആരോപിച്ചു. ഇതിനിടെ, ചിതയില്‍ കത്തിക്കൊണ്ടിരുന്ന മറ്റൊരു മൃതദേഹത്തിനൊപ്പമിട്ട് പെണ്‍കുട്ടിയുടെ മൃതദേഹം ദഹിപ്പിക്കുകയായിരുന്നു.

    വിവരമറിഞ്ഞ് നാട്ടുകാര്‍ ശ്മശാനത്തിത്തിയപ്പോള്‍ കാലുകളൊഴികെ കുട്ടിയുടെ മൃതദേഹം ഏതാണ്ട് പൂര്‍ണമായി കത്തിയിരുന്നു. നാട്ടുകാര്‍ ചിത കെടുത്താന്‍ ശ്രമിച്ചെങ്കിലും പോലിസ് തടഞ്ഞു. അടുത്ത ദിവസം പരാതി നല്‍കാന്‍ പോലിസ് സ്‌റ്റേഷനിലെത്തിയ മാതാപിതാക്കളെ പോലിസ് ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്നും ആരോപണമുണ്ട്. ശ്മശാനത്തിലെ കൂളറില്‍ നിന്ന് വെള്ളമെടുക്കാന്‍ പോയ ഒമ്പതു വയസ്സുകാരിയാണ് ക്രൂരമായ ബലാല്‍സംഗത്തിനിരയായ ശേഷം ക്രൂരമായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ പൂജാരി ഉള്‍പ്പെടെ നാല് പേരെ പോലിസ് പിടികൂടിയിട്ടുണ്ട്. സംഭവത്തില്‍ രണ്ട് ദിവസത്തിനകം റിപോര്‍ട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ട് വനിതാ കമ്മീഷന്‍ ഡല്‍ഹി പോലിസിന് നോട്ടീസ് അയച്ചു.

Dalit girl raped and cremated: Family with serious allegations against Police


Tags:    

Similar News