ഡാര്‍ജിലിങ് ട്രെയിന്‍ അപകടം: യഥാര്‍ത്ഥ അപകടകാരണം കണ്ടെത്തല്‍ പ്രയാസമെന്ന് പ്രാഥമിക അന്വേഷണ റിപോർട്ട്

Update: 2024-06-18 05:20 GMT

ന്യൂഡല്‍ഹി: ഡാര്‍ജിലിങ് ട്രെയിന്‍ അപകടത്തില്‍ ഗുഡ്‌സ് ട്രെയിന്‍ ലോകോ പൈലറ്റിന് പിഴവ് സംഭവിച്ചിട്ടില്ലെന്ന റിപോര്‍ട്ടിനോട് പ്രതികരിച്ച് റെയില്‍വേ. റെഡ് സിഗ്‌നലുകള്‍ മറികടന്ന് പോകാന്‍ ഗുഡ്‌സ് ട്രെയിനിനു അനുമതി നല്‍കിയിരുന്നു എന്നായിരുന്നു റിപോര്‍ട്ട്.എന്നാല്‍ 10km വേഗത്തില്‍ റെഡ് സിഗ്‌നലി്‌ന് മുമ്പ് 1 മിനിറ്റ് നിര്‍ത്തി മെല്ലെ മുന്നോട്ട് പോകാന്‍ മാത്രമാണ് അനുമതി നല്‍കിയിരുന്നതെന്നാണ് റെയില്‍വേ വിശദീകരണം.സാധാരണ വേഗതയില്‍ മുന്നോട്ട് പോകാന്‍ ഗുഡ്‌സ് ട്രെയിനിനു അനുമതി നല്‍കിയിരുന്നില്ല എന്നും റെയില്‍വേ പ്രസ്താവനയിലൂടെ അറിയിച്ചു.യഥാര്‍ത്ഥ അപകടകാരണം കണ്ടെത്തല്‍ പ്രയാസം എന്നും പ്രാഥമിക അന്വേഷണ റിപോര്‍ട്ടില്‍ പറയുന്നു.അന്വേഷണം പൂര്‍ത്തിയാകാതെ ലോക്കോ പൈലറ്റിനെ കുറ്റക്കാരന്‍ ആക്കുന്നത് അനുവദിക്കില്ല എന്ന് ലോക്കോ പൈലറ്റുമാരുടെ സംഘടന വ്യക്തമാക്കി.

Tags:    

Similar News