കൊല്ലം: പുനലൂര്‍ താലൂക്കാശുപത്രി പരിസരത്ത് യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഏരൂര്‍ അയിലറ സ്വദേശി അജീഷ് കുമാറിനെ (28) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആശുപത്രിയുടെ പഴയ കെട്ടിടത്തിന്റെ പിന്‍ഭാഗത്താണ് മൃതദേഹം കിടന്നിരുന്നത്. കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണതാണെന്നാണ് സംശയം. സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചു.