രണ്ടാഴ്ച്ചയായി പൂട്ടിയിട്ട വീട്ടില്‍ യുവാവിന്റെ അഴുകിയ മൃതദേഹം

Update: 2025-03-20 12:50 GMT
രണ്ടാഴ്ച്ചയായി പൂട്ടിയിട്ട വീട്ടില്‍ യുവാവിന്റെ അഴുകിയ മൃതദേഹം

വൈക്കം: വെള്ളൂര്‍ ഇറുമ്പയത്ത് വീടിനുള്ളില്‍ യുവാവിന്റെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി. ഇന്ന് ഉച്ചയോടെയായിരുന്നു മൃതദേഹം കണ്ടെത്തിയത്. മുപ്പത് വയസിന് മുകളില്‍ പ്രായമുള്ള യുവാവിന്റെ മൃതദേഹമാണ് ഇതെന്ന് പോലിസ് അറിയിച്ചു. നഗ്‌നമായ നിലയിലായിരുന്നു മൃതദേഹം. ഈ വീട്ടില്‍ താമസിച്ചിരുന്നവര്‍ രണ്ടാഴ്ചയായി മകളുടെ വീട്ടിലായിരുന്നു താമസം. ഇവരുടെ മകനെക്കുറിച്ച് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിവരങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല. മൃതദേഹം ഇയാളുടേത് ആണോ എന്ന കാര്യത്തില്‍ സംശയമുണ്ട്. എന്നാല്‍ ഇതില്‍ പോലിസ് വ്യക്തത വരുത്തിയിട്ടില്ല.

Similar News