വിവാദ പാസ്റ്റര്‍ ബജീന്ദര്‍ സിങിന്റെ ആക്രമണങ്ങളുടെ ദൃശ്യം പുറത്ത് (വീഡിയോ)

Update: 2025-03-23 16:05 GMT
വിവാദ പാസ്റ്റര്‍ ബജീന്ദര്‍ സിങിന്റെ ആക്രമണങ്ങളുടെ ദൃശ്യം പുറത്ത് (വീഡിയോ)

അമൃത്‌സര്‍: പഞ്ചാബില്‍ നിന്നുള്ള സ്വയം പ്രഖ്യാപിത പ്രവാചകനും പാസ്റ്ററുമായ ബജീന്ദര്‍ സിങ് ഒരു സ്ത്രീയെയും പുരുഷനെയും ആക്രമിക്കുന്ന വിഡിയോ പുറത്ത്. വേസ്റ്റ് ബിന്‍ ഉപയോഗിച്ച് പുരുഷന്‍മാരെ ആക്രമിച്ച ശേഷം ഓഫിസില്‍ കുട്ടിയുമായി ഇരിക്കുന്ന സ്ത്രീയുടെ നേര്‍ക്ക് ബജീന്ദര്‍ കടലാസുകള്‍ വലിച്ചെറിയുന്നത് ദൃശ്യങ്ങളില്‍ കാണാം. ഇതു ചോദ്യം ചെയ്ത സ്ത്രീയെ ബജീന്ദര്‍ കഴുത്തിന് പിടിച്ച് തള്ളുന്നു. ലക്ഷക്കണക്കിന് അനുയായികള്‍ ഉണ്ടെന്ന് അവകാശപ്പെടുന്ന ഇയാള്‍ക്കെതിരെ ഫെബ്രുവരി 28ന് പഞ്ചാബ് പോലിസ് ലൈംഗികപീഡനത്തിന് കേസെടുത്തിരുന്നു. 17 വയസു മുതല്‍ ഇയാള്‍ പീഡിപ്പിച്ചെന്ന് ആരോപിച്ച് ഒരു യുവതി നല്‍കിയ പരാതിയിലായിരുന്നു കേസ്. അത്ഭുത രോഗശാന്തി നല്‍കാന്‍ കഴിവുള്ള താന്‍ 260 ക്രിസ്ത്യന്‍ ദേവാലയങ്ങളുടെ അധിപനാണെന്നും ബജീന്ദര്‍ സിങ് പറയുന്നു.


Similar News