രാമനവമി യാത്രയില്‍ വര്‍ഗീയ പാട്ടുകള്‍ വെച്ച് ഹിന്ദുത്വര്‍; ഹസാരിബാഗില്‍ മസ്ജിദിന് മുന്നില്‍ സംഘര്‍ഷം (വീഡിയോ)

Update: 2025-03-26 04:19 GMT
രാമനവമി യാത്രയില്‍ വര്‍ഗീയ പാട്ടുകള്‍ വെച്ച് ഹിന്ദുത്വര്‍; ഹസാരിബാഗില്‍ മസ്ജിദിന് മുന്നില്‍ സംഘര്‍ഷം (വീഡിയോ)

ഹസാരിബാഗ്: രാമനവമിയുടെ ഭാഗമായ മംഗള്‍ ജുലൂസ് ഘോഷയാത്രയില്‍ മുസ്‌ലിംകളെ മോശക്കാരായി ചിത്രീകരിക്കുന്ന പാട്ടുകള്‍ വെച്ചതിനെ തുടര്‍ന്ന് ജാര്‍ഖണ്ഡിലെ ഹസാരിബാഗില്‍ സംഘര്‍ഷം. ഇന്നലെ രാത്രി 11ഓടെ ഹസാരിഹാഗിലെ ജമാ മസ്ജിദ് ചൗക്കിലാണ് സംഭവം. പ്രദേശത്ത് അടിപിടിയും വലിയ തോതില്‍ കല്ലേറുമുണ്ടായതായി റിപോര്‍ട്ടുകള്‍ പറയുന്നു. സംഭവത്തില്‍ ബിജെപി നേതാക്കളുടെ പ്രതികരണങ്ങള്‍ മാധ്യമങ്ങളില്‍ വന്നിട്ടുണ്ടെങ്കിലും മുസ്‌ലിം സമുദായത്തിന്റെ പ്രതികരണം ഇതുവരെയും റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. നിലവില്‍ പ്രദേശം ശാന്തമാണെന്നും കൂടുതല്‍ പോലിസിനെ വിന്യസിച്ചതായും ഹസാരിബാഗ് ഡെപ്യൂട്ടി കമ്മീഷണര്‍ നാന്‍സി സഹായ് പറഞ്ഞു.

ഫെബ്രുവരി 26ല്‍ ഹസാരിബാഗിലെ ഇഛാക് പ്രദേശത്ത് ലൗഡ്‌സ്പീക്കറുകളുടെ ഉപയോഗവുമായി ബന്ധപ്പെട്ട് സംഘര്‍ഷമുണ്ടായിരുന്നു. സംഘര്‍ഷങ്ങളുടെ ഉത്തരവാദികള്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് റാഞ്ചി എംപിയും ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ സഞ്ജയ് സേത്ത് ആവശ്യപ്പെട്ടു. സരസ്വതി പൂജ, രാമനവമി, ഹോളി, ശിവ് ഭാരത് തുടങ്ങി എല്ലാ ഹിന്ദു പരിപാടികളിലും അക്രമം നടക്കുന്നതായി അദ്ദേഹം ആരോപിച്ചു. ബംഗ്ലാദേശി കുടിയേറ്റക്കാരാണ് ആക്രമങ്ങള്‍ക്ക് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.

Similar News