മെഡിക്കല്‍ കോളജിലെ സുരക്ഷാ ജീവനക്കാരെ മര്‍ദ്ദിച്ചെന്ന കേസ്: സിപിഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ വെറുതെവിട്ടു

Update: 2025-03-26 04:40 GMT

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരെ മര്‍ദ്ദിച്ചെന്ന കേസില്‍ സിപിഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ വെറുതെവിട്ടു. ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ ജോയിന്റ് സെക്രട്ടറിയുമായിരുന്ന കെ അരുണ്‍, മേഖലാ സെക്രട്ടറി എം കെ അഷിന്‍, മേഖലാ പ്രസിഡന്റ് മുഹമ്മദ് ഷബീര്‍, സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം കെ രാജേഷ്, സജിന്‍, നിഖില്‍ സോമന്‍, ജിതിന്‍ലാല്‍ എന്നിവരെയാണ് കേസില്‍ വെറുതെ വിട്ടത്. തെളിവുകളുടെ അഭാവത്തിലാണ് കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ നടപടി. വിചാരണക്കിടെ ജീവനക്കാര്‍ മൊഴിയും മാറ്റിയിരുന്നു.

2022 ആഗസ്റ്റ് 31നാണ് കേസിനാസ്പദമായ സംഭവം നടന്നത്. രോഗികളെ സന്ദര്‍ശനെത്തിനെത്തിയ ആളുകളെ സുരക്ഷാ ജീവനക്കാര്‍ തടഞ്ഞതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തില്‍ സുരക്ഷാ ജീവനക്കാരായ കെ എസ് ശ്രീലേഷ്, എന്‍ ദിനേശന്‍, രവീന്ദ്ര പണിക്കര്‍ എന്നിവര്‍ക്ക് മര്‍ദ്ദനമേറ്റു എന്നായിരുന്നു കേസ്.

Similar News