പോലിസ് ഓടിച്ച യുവാവിന്റെ മരണം: ജില്ലാ പോലിസ് മേധാവി യു അബ്ദുല്‍കരീം സ്ഥലത്തെത്തി, അന്വേഷണച്ചുമതല ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി അബ്ദുല്‍ഖാദറിന്

Update: 2020-04-08 04:19 GMT

തിരൂര്‍: ബി.പി അങ്ങാടിക്കടുത്ത കട്ടച്ചിറയില്‍ ഇന്നലെ വൈകീട്ട് പോലിസിനെ ഭയന്നോടിയ കട്ടച്ചിറ സ്വദേശി നടുവരമ്പത്ത് സുരേഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. മലപ്പുറം ജില്ലാ പോലിസ് മേധാവി യു അബ്ദുല്‍കരീം പോലിസ് നടപടിയുണ്ടായ സ്ഥലത്ത് ഇന്നു രാവിലെ പരിശോധന നടത്തി. യുവാക്കള്‍ ഇരുന്ന സ്ഥലവും പോലിസ് ഓടിച്ച ഭാഗവും സുരേഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സ്ഥലവും എസ്പി പരിശോധിച്ചു. പോലിസ് നടപടിയെ കുറിച്ച് ജില്ലാ ക്രൈംബ്രാഞ്ച് അബ്ദുല്‍ഖാദര്‍ അന്വേഷണം നടത്തുമെന്ന് യു അബ്ദുല്‍കരീം ടിവിഎന്‍ ന്യൂസിനോട് പറഞ്ഞു.

ഇന്നലെ രാത്രിയായിരുന്നു നിരോധനാജ്ഞ ലംഘിച്ചവരെ പിടികൂടാനെത്തിയ പോലിസിനെ കണ്ട് ഭയന്നോടിയ സുരേഷിനെ പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ്. എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ മേല്‍നോട്ടത്തില്‍ ഇന്ന് പോസ്റ്റ്മോര്‍ട്ടം നടക്കും. ഇതു സംബന്ധിച്ച് ജില്ലാ കലക്ടര്‍ക്ക് കത്ത് നല്‍കിയതായി പോലിസ് അറിയിച്ചു. വിദഗ്ധ ഡോക്ടര്‍മാരടങ്ങിയ സംഘമാവും പോസ്റ്റ്മോര്‍ട്ടം നടത്തുക. സുരേഷിന്റെ മൃതദേഹം ഉച്ചയ്ക്ക് ശേഷം സംസ്‌കരിക്കും.

Tags:    

Similar News