റിമോട്ട് കണ്ട്രോള് ഗേറ്റിനുള്ളില്‍ കുടുങ്ങി കുട്ടി മരിച്ച സംഭവം: കഴുത്തിനേറ്റ പരിക്കാണ് മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപോര്‍ട്ട്
തിരൂര്‍: മലപ്പുറം തിരൂരില്‍ ഗേറ്റില്‍ കുടുങ്ങി കുട്ടി മരിച്ച സംഭവത്തില്‍ കഴുത്തിനേറ്റ പരിക്കാണ് മരണകാരണമെന്ന് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട്. രണ്ടു ഭാഗത്തുന്നുമുള്ള സമ്മര്‍ദം കാരണം കഴുത്തിന് ഒടിവുണ്ടായെന്നും റിപോര്‍ട്ട്. ഇന്നലെയാണ് തിരൂര്‍ വൈലത്തൂരില്‍ വീടിന്റെ റിമോട്ട് കണ്ട്രോള് ഗേറ്റിനുള്ളില്‍ കുടുങ്ങി ഒമ്പതുവയസുകാരനായ മുഹമ്മദ് സിനാന് മരിച്ചത്. വൈലത്തൂര്‍ ചെലവില്‍ സ്വദേശി അബ്ദുല്‍ ഗഫൂര്‍-സജ്നാ ദമ്പതികളുടെ മകനാണ് സിനാന്. അയല്പക്കത്തെ വീട്ടിലെ റിമോട്ട് കണ്ട്രോള് ഗേറ്റ് തുറന്നു അടക്കുമ്പോള്‍ ഗേറ്റിനുള്ളില്‍ കുടുങ്ങുകയായിരുന്നു.ഉടന്‍തന്നെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. തിരൂര്‍ ആലിന് ചുവട് എംഇടി സെന്‍ട്രല്‍ സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയാണ്