തെരുവ് നായ കടിച്ച് മരണം: വിശദമായ പരിശോധന നടത്തുമെന്ന് മന്ത്രി

തെരുവ് നായകളുടെ കടിയേറ്റ് മരണപെട്ടവരില്‍ ബഹുഭൂരിപക്ഷവും വാക്‌സിനെടുത്തിരുന്നില്ല

Update: 2022-08-25 09:37 GMT

തിരുവനന്തപുരം: തെരുവ് നായ ആക്രമണങ്ങള്‍ ഗണ്യമായി കൂടുന്ന സാഹചര്യത്തില്‍ നടപടിയുമായി ആരോഗ്യവകുപ്പ്. സംഭവങ്ങളില്‍ വിശദമായ പരിശോധന നടത്തുമെന്ന് മന്ത്രി പറഞ്ഞു. വാക്‌സിന്‍ സംബന്ധിച്ച് അനാവശ്യ ഭീതിയുണ്ടാക്കുന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. ഇതിനെതിരെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. തെരുവ് നായകളുടെ കടിയേറ്റ് മരണപെട്ടവരില്‍ ബഹുഭൂരിപക്ഷവും വാക്‌സിനെടുത്തിരുന്നില്ല. വാക്‌സിനെടുത്തിട്ടും മരിച്ചവര്‍ തലച്ചോറിലേക്ക് വൈറസ് പെട്ടെന്ന് എത്തുന്നതരത്തിലുള്ള മുറിവ് ഉള്ളവരായിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.

കോട്ടയത്താണ് തെരുവ് നായ ആക്രമണം രൂക്ഷം. രണ്ടുദിവസം മുന്‍പ് പതിനൊന്നോളം പേര്‍ക്കാണ് ജില്ലയില്‍ തെരുവ് നായയുടെ കടിയേറ്റത്. തെരുവ് നായകളുടെ ശല്യം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ജില്ലയിലെ വിവിധയിടങ്ങളില്‍ അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. 

Tags:    

Similar News