വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം; കലാഭവന്‍ സോബി നല്‍കിയ മൊഴി അടിസ്ഥാനരഹിതമെന്ന് സിബിഐ

അപകട സമയത്ത് സോബി കണ്ടതായി പറയുന്ന റൂബിന്‍ തോമസ് അന്ന് ബെംഗളൂരുവിലായിരുന്നു എന്ന് സിബിഐ കണ്ടെത്തി.

Update: 2020-11-12 14:16 GMT

കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് കലാഭവന്‍ സോബി നല്‍കിയ മൊഴി അടിസ്ഥാനരഹിതമെന്ന് സിബിഐ. സോബി നല്‍കിയ മൊഴി കള്ളമാണെന്നു നുണ പരിശോധനാഫലത്തില്‍ തെളിഞ്ഞതായും അന്വേഷണ സംഘം വ്യക്തമാക്കുന്നു. അപകട സമയത്ത് സോബി കണ്ടതായി പറയുന്ന റൂബിന്‍ തോമസ് അന്ന് ബെംഗളൂരുവിലായിരുന്നു എന്ന് സിബിഐ കണ്ടെത്തി. സംഭവസ്ഥലത്ത് കള്ളക്കടത്ത് സംഘത്തെ കണ്ടുവെന്നാണ് സോബിയുടെ മൊഴി. ഇത് കൂടാതെ, ബാലഭാസ്‌കറിന്റെ വണ്ടി അപകടത്തിന് മുന്‍പ് ആക്രമിക്കപെട്ടുവെന്ന വാദം തെറ്റാണെന്നു അന്വേഷണ സംഘം പറഞ്ഞു. നുണ പരിശോധനയുമായി സോബി പൂര്‍ണ്ണമായി സഹകരിച്ചില്ലെന്നും സി.ബി.ഐ വ്യക്തമാക്കുന്നു. അപകടത്തിന് പിന്നില്‍ കള്ളക്കടത്ത് സംഘമാണെന്നും ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പെടുന്നതിന് മുന്‍പ് അക്രമിക്കപ്പെട്ടിരുന്നുവെന്നും അജ്ഞാതര്‍ വണ്ടിയുടെ ചില്ല് തകര്‍ത്തുവെന്നും സോബി മൊഴിയില്‍ പറഞ്ഞിരുന്നു.

വണ്ടി ഓടിച്ചിരുന്നത് ബാലഭാസ്‌കര്‍ ആയിരുന്നുവെന്ന ഡ്രൈവര്‍ അര്‍ജുന്റെ മൊഴിയും കള്ളമാണെന്ന് സിബിഐ അന്വേഷണത്തില്‍ വ്യക്തമായി. കേസന്വേഷണം അവസാനഘട്ടത്തിലാണെന്നും അധികൃതര്‍ പറഞ്ഞു. കലാഭവന്‍ സോബി, ഡ്രൈവര്‍ അര്‍ജുന്‍ അടക്കം നാല് പേരെയാണ് സിബിഐ നുണ പരിശോധനയ്ക്ക് വിധേയരാക്കിയത്

Tags:    

Similar News