വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകട മരണം: പുതിയ വെളിപ്പെടുത്തലുമായി കലാഭവന്‍ സോബി

സോബിക്ക് പുറമേ അന്ന് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത റിട്ട. എസ്‌ഐ, ബസ് കണ്ടക്ടര്‍ തുടങ്ങിയവരെയും സിബിഐ വ്യാഴാഴ്ച വിളിപ്പിച്ചിരുന്നു.

Update: 2020-08-13 13:36 GMT

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകട മരണം സംബന്ധിച്ച് പുതിയ വെളിപ്പെടുത്തലുമായി കലാഭവന്‍ സോബി. അപകടസ്ഥലത്ത് സംഗീതരംഗത്തെ ഒരു പ്രമുഖനെ കണ്ടെന്നാണ് സോബിയുടെ വെളിപ്പെടുത്തല്‍. എന്നാല്‍, അത് ആരാണെന്ന് അദ്ദേഹം പറഞ്ഞില്ല.

ഇക്കാര്യം സിബിഐയോട് സൂചിപ്പിച്ചിട്ടുണ്ട്. അവര്‍ ആ വ്യക്തിയെ അന്വേഷിച്ച് കണ്ടെത്തണം. അന്വേഷിച്ച് കണ്ടെത്തിയില്ലെങ്കില്‍ തന്നെ ബ്രയിന്‍ മാപ്പിങ്ങിന് വിധേയനാക്കി കണ്ടുപിടിക്കട്ടെയെന്നും കലാഭവന്‍ സോബി ജോര്‍ജ് പറഞ്ഞു.

ബ്രയിന്‍ മാപ്പിങ്ങിന് സമ്മതമാണെന്ന് സിബിഐയെ അറിയിച്ചിട്ടുണ്ട്. എത്രയും വേഗം അത് നടത്തണമെന്നാണ് ആവശ്യം. ഇത് ഒരു കൊലപാതകമാണെന്ന് ഉറപ്പാണ്. സിബിഐ അന്വേഷണത്തോടെ എല്ലാം തെളിയുമെന്നാണ് പ്രതീക്ഷയെന്നും എല്ലാകാര്യങ്ങള്‍ക്കും തീരുമാനമാകുമെന്നും സോബി മാധ്യമങ്ങളോട് പറഞ്ഞു.

വ്യാഴാഴ്ച സോബി അടക്കമുള്ളവരുമായി സിബിഐ സംഘം അപകടസ്ഥലത്തും പെട്രോള്‍ പമ്പിലും തെളിവെടുപ്പ് നടത്തിയിരുന്നു. മംഗലപുരം പോലിസ് സ്‌റ്റേഷനിലുള്ള അപകടത്തില്‍പ്പെട്ട കാറും സിബിഐ സംഘം പരിശോധിച്ചു.

സോബിക്ക് പുറമേ അന്ന് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത റിട്ട. എസ്‌ഐ, ബസ് കണ്ടക്ടര്‍ തുടങ്ങിയവരെയും സിബിഐ വ്യാഴാഴ്ച വിളിപ്പിച്ചിരുന്നു. ഇവരെല്ലാം െ്രെകംബ്രാഞ്ചിന് നല്‍കിയ മൊഴി ആവര്‍ത്തിക്കുകയായിരുന്നു. സോബി പറഞ്ഞത് പോലെ കാറിന്റെ പിന്‍വശത്തെ ചില്ല് പൊട്ടിയിരുന്നില്ലെന്നും രക്ഷാപ്രവര്‍ത്തനത്തിനിടെ അടിച്ച് പൊട്ടിച്ചതാണെന്നും ഇവര്‍ മൊഴി നല്‍കി. അതേസമയം, െ്രെഡവിങ് സീറ്റില്‍ അര്‍ജുനായിരുന്നുവെന്ന് ചിലര്‍ മൊഴി നല്‍കിയപ്പോള്‍ ബസ് കണ്ടക്ടറുടേത് വ്യത്യസ്തമായ മൊഴിയാണ്. െ്രെഡവിങ് സീറ്റില്‍നിന്ന് പുറത്തെടുത്തയാള്‍ ബാലഭാസ്‌കറായിരുന്നു എന്നാണ് ബസ് കണ്ടക്ടര്‍ പറഞ്ഞത്. 

Tags:    

Similar News