യുഎസില്‍ വനിതക്ക് വധശിക്ഷ; 70 വര്‍ഷത്തിനു ശേഷം ആദ്യം

ലിസ മോണ്ട്‌ഗോമറിക്ക് ഫെഡറല്‍ ജൂറി ഏകകണ്ഠമായാണ് വധശിക്ഷ വിധിച്ചത്.

Update: 2021-01-13 08:35 GMT

ന്യൂയോര്‍ക്ക്: യുഎസില്‍ 70 വര്‍ഷത്തിനു ശേഷം ആദ്യമായി ഒരു വനിതയെ വധശിക്ഷക്കു വിധേയയാക്കി. കുഞ്ഞിനെ മോഷ്ടിക്കുന്നതിനായി ഗര്‍ഭിണിയെ കൊലപ്പെടുത്തിയ ലിസ മോണ്ട്‌ഗോമറി (52) യെ ആണ് മാരകമായ കുത്തിവയ്പ്പിലൂടെ ബുധനാഴ്ച വധിച്ചത്. പുലര്‍ച്ചെ 1:31ന് ഇന്ത്യാനയിലെ തടവറയിലാണ് അവരെ വിഷം കുത്തിവച്ച് കൊലപ്പെടുത്തിയത്.


ലിസ മോണ്ട്‌ഗോമറിക്ക് ഫെഡറല്‍ ജൂറി ഏകകണ്ഠമായാണ് വധശിക്ഷ വിധിച്ചത്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനു സമര്‍പ്പിച്ച ദയാഹരജിയും തള്ളിയതോടെയാണ് ലിസയുടെ വധശിക്ഷ ഉറപ്പായത്. കോടതിയില്‍ വിചാരണക്കിടെ മോണ്ട്‌ഗോമറിയുടെ കുറ്റം സമ്മതിച്ചിരുന്നു. 2004ലാണ് 23 വയസുള്ള ഒരു ഗര്‍ഭിണിയെ അവളുടെ കുഞ്ഞിനെ മോഷ്ടിക്കുന്നതിനായി മോണ്ട്‌ഗോമറി കൊലപ്പെടുത്തിയത്.




Tags:    

Similar News