വധഭീഷണിയെന്ന് ഡിവൈഎഫ്‌ഐ നേതാവ് എ എ റഹിം; പോലിസില്‍ പരാതി നല്‍കി

ഇതിനു മുമ്പ് അദ്ദേഹത്തിന്റെ കാറില്‍ കുത്തിവരച്ച സംഭവവുമുണ്ടായിട്ടുണ്ട്.

Update: 2020-03-04 13:35 GMT

തിരുവനന്തപുരം: തനിക്കെതിരേ വധഭീഷണിയെന്ന പരാതിയുമായി ഡിവൈഎഫ്‌ഐ നേതാവ് എ എ റഹിം. തിരുവനന്തപുരം സിറ്റി പോലിസ് കമ്മീഷ്ണര്‍ക്കാണ് പരാതി നല്‍കിയിരിക്കുന്നത്. മാര്‍ച്ച് 3 ന് സംസ്ഥാന കമ്മിറ്റി ഓഫിസിലേക്ക് വധിക്കുമെന്ന് ഭീഷണിപ്പെടുത്തി ഒരു കത്ത് വന്നുവെന്നാണ് റഹിം പറയുന്നത്. റഹിമിനെ മാത്രമല്ല, പിണറായി വിജയനെയും വധിക്കുമെന്ന് കത്തിലുണ്ട്. എസ്ഡിപിഐ, പോപുലര്‍ഫ്രണ്ട് തുടങ്ങിയ സംഘടനകളുടെ പേരിലാണ് കത്ത് തയ്യാറാക്കിയിരിക്കുന്നത്. ഇതിനു മുമ്പ് അദ്ദേഹത്തിന്റെ കാറില്‍ കുത്തിവരച്ച സംഭവവുമുണ്ടായിട്ടുണ്ട്. 



വധഭീഷണി മുഴക്കിയ സംഘടനകളെ വിമര്‍ശിച്ചതിനാണ് റഹിമിനെ ഭീഷണിപ്പെടുത്തിയതെന്ന് വിശദീകരിക്കുന്ന കത്തില്‍ റഹിമിന്റെ വീട് കണ്ടെത്തിക്കഴിഞ്ഞുവെന്നും വെട്ടിക്കൊല്ലുമെന്നുമാണ് പറഞ്ഞിരിക്കുന്നത്.

കത്തിന്റെ കോപ്പിയും പരാതിയോടൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്. 

Tags:    

Similar News