യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വധഭീഷണിയെന്ന്; ജാഗ്രതാ നിര്‍ദേശം

Update: 2023-04-25 05:49 GMT
യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വധഭീഷണിയെന്ന്; ജാഗ്രതാ നിര്‍ദേശം

ലഖ്‌നോ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വധഭീഷണി. അടിയന്തര സാഹചര്യമുണ്ടായാല്‍ പോലിസിനെ വിളിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നല്‍കിയ ടോള്‍ ഫ്രീ നമ്പരായ 112 എന്ന നമ്പറിലേക്ക് വിളിച്ചാണ് അജ്ഞാതന്‍ ഭീഷണി മുഴക്കിയത്. സംഭവത്തില്‍ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. ഫോണ്‍ വിളിച്ചതിനു പുറമെ യുപി പോലിസിന്റെ സോഷ്യല്‍ മീഡിയ ഡെസ്‌കിലേക്ക് സന്ദേശമയച്ചതായും റിപോര്‍ട്ടുണ്ട്. മുഖ്യമന്ത്രി യോഗിയെ ഉടന്‍ കൊല്ലും എന്നാണ് സന്ദേശത്തിലുള്ളതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. അതേസമയം, യുപി ആന്റി ടെറര്‍ സ്‌ക്വാഡിന് (എടിഎസ്) ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Tags:    

Similar News