ദേശീയ പതാക അംഗീകരിക്കില്ലെന്ന പ്രഖ്യാപനം: മൂന്നു നേതാക്കള്‍ പിഡിപി വിട്ടു

Update: 2020-10-26 15:19 GMT

ശ്രീനഗര്‍:ദേശീയ പതാക അംഗീകരിക്കില്ലെന്ന പിഡിപി നേതാവ് മെഹബൂബ മുഫ്തിയുടെ നിലപാടുമായി ഒത്തുപോവാന്‍ കഴിയില്ലെന്ന് അറിയിച്ച് മൂന്നു നേതാക്കള്‍ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പിഡിപി) വിട്ടു. ടി എസ് ബജ്വ, വേദ് മഹാജന്‍, ഹുസൈന്‍ എ വഫ എന്നിവരാണ് പാര്‍ട്ടി മേധാവി മെഹബൂബ മുഫ്തിക്ക് രാജി കത്ത് അയച്ചത്. ദേശീയ പതാകയെ കുറിച്ചുള്ള പരാമര്‍ശം ദേശസ്‌നേഹ വികാരത്തെ വ്രണപ്പെടുത്തിയെന്ന് അവര്‍ പറഞ്ഞു.

ആര്‍ട്ടിക്കിള്‍ 370 പ്രകാരം കേന്ദ്ര സര്‍ക്കാര്‍ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി അവസാനിപ്പിച്ച് രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചപ്പോള്‍ കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ തടവിലാക്കപ്പെട്ട നിരവധി രാഷ്ട്രീയ നേതാക്കളില്‍ ഒരാളാണ് കശ്മീര്‍ മുഖ്യമന്ത്രി ആയിരുന്ന മെഹ്ബൂബ മുഫ്തി. കശ്മീരിന്റെ പ്രത്യേക അവകാശങ്ങള്‍ പുനസ്ഥാപിക്കുന്നതു വരെ ഇന്ത്യന്‍ ദേശീയ പതാകയെ അംഗീകരിക്കില്ലെന്ന് അവര്‍ പറഞ്ഞിരുന്നു.

Tags:    

Similar News