കുറ്റിപ്പുറം: കാട്ടിലങ്ങാടി വെള്ളാറമ്പ് തിരുവാകളത്തില്‍ കുഞ്ഞിപ്പാത്തുമ്മ (62) യെ തലക്കടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയിലായതായി സൂചന. പോലിസ് ഇതു സംബന്ധിച്ച് വിവരങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ല. അതേ സമയം പ്രതി പോലിസിന്റെ കസ്റ്റഡിയിലുണ്ടെന്നാണ് അറിയുന്നത്.
വെള്ളിയാഴ്ച രാവിലെ 11 മണിക്ക് വീടിന്റെ വരാന്തയിലാണ് കുഞ്ഞിപ്പാത്തുമ്മ കൊല്ലപ്പെട്ടു കിടക്കുന്നതായി അയല്‍വാസികള്‍ കണ്ടത്.ഇവര്‍ ഒറ്റക്കാണ് താമസം. നേരത്തെ ഉമ്മയും കൂടെയുണ്ടായിരുന്നു. ഉമ്മ മരിച്ച ശേഷം ഇവര്‍ തനിച്ചായിരുന്നു താമസം.