കൊച്ചി: എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനു സമീപം യുവാവി തടഞ്ഞു നിര്‍ത്തി ആക്രമിച്ച് മൊബൈല്‍ ഫോണ്‍ കവര്‍ന്ന് സംഭവത്തിലെ പ്രതികള്‍ പോലിസ് പിടിയില്‍. കാഞ്ഞിരമറ്റം അരയങ്കാവ്, മണ്ണാന്‍ വേലിയില്‍ കാര്‍ത്തിക്(23), എറണാകുളം, ഗാന്ധിനഗര്‍ ഉദയ കോളനി, എച്ച് എന്‍ 11, ബിജു(ചാത്തന്‍ ബിജു-28),എറണാകുളം വൈപ്പിന്‍,പുതുവൈപ്പ്, കുറുപ്പശേരി, ബൈജു(38) എന്നിവരെയാണ് സെന്‍ട്രല്‍ പോലിസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ് വിജയശങ്കറുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന് സമീപം ഈ മാസം 25 ന് പുലര്‍ച്ചെ ഒരു മണിയോടെ യാണ് സംഭവം. പാലക്കാട് സ്വദേശിയായ യുവാവിനെ തടഞ്ഞു നിര്‍ത്തിയ സംഘം മദ്യപിക്കാന്‍ പണം ആവശ്യപ്പെട്ടു. എതിര്‍ത്ത യുവാവിനെ ഇരു കൈകളും പുറകോട്ടു പിടിച്ചു ആക്രമിച്ച് പോക്കറ്റില്‍ കിടന്നിരുന്ന 15000 രൂപ വില വരുന്ന മൊബൈല്‍ ഫോണ്‍ കവര്‍ന്നെടുക്കുകയായിരുന്നു. നിരവധി കേസുകളില്‍ പോലിസിന്റെ നോട്ടപുള്ളികളാണ് പ്രതികള്‍. ആളുകളെ ഭീഷണിപെടുത്തി പണം കവരുന്നുന്നത് ഇവരുടെ പതിവായിരുന്നുവെന്ന് പോലിസ് പറഞ്ഞു. പേടിച്ച് ആളുകള്‍ പരാതി പറയാത്തത് ഇവര്‍ മുതലെടുത്തു. മൊബൈല്‍ ഫോണ്‍ കവര്‍ന്ന സംഭവത്തില്‍ പരാതി ലഭിച്ഛയുടെനെ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.ഇത്തരം സാമൂഹ്യ വിരുദ്ധരെ കൊച്ചി നഗരത്തില്‍ നിന്നും നീക്കം ചെയ്യുമെന്ന് എസിപി കെ ലാല്‍ജി പറഞ്ഞു.സബ്ബ് ഇന്‍സ്‌പെക്ടര്‍മാരായ വിബിന്‍ കുമാര്‍, തോമസ് പള്ളന്‍, വിദ്യ, സിപിഎഒ അനീഷ് സിപിഒ മാരായ രഞ്ജിത്ത്, ഇസ്സഹാക്ക്, എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു