ലക്ഷ്യമിട്ടത് മന്‍സൂറിനെയല്ല, സഹോദരനെയെന്ന് പ്രതിയുടെ മൊഴി

കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയല്ല അക്രമം നടത്തിയതെന്നും പ്രതി പറഞ്ഞു.

Update: 2021-04-08 01:24 GMT

കണ്ണൂര്‍: പാനൂരില്‍ ലീഗ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ അക്രമി സംഘം ലക്ഷ്യമിട്ടത് മന്‍സൂറിനെ ആയിരുന്നില്ലെന്ന് കസ്റ്റഡിയിലുളള സിപിഎം പ്രവര്‍ത്തകനായ പ്രതിയുടെ മൊഴി. മന്‍സൂറിന്റെ സഹോദരന്‍ മുഹ്‌സിനെ ലക്ഷ്യമിട്ടാണ് പോയതെന്നും എന്നാല്‍ അവിചാരിതമായി മന്‍സൂര്‍ എത്തിപ്പെടുകയായിരുന്നു എന്നും കസ്റ്റഡിയിലുളള ഷിനോസ് പൊലീസിനോടു പറഞ്ഞു. കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയല്ല അക്രമം നടത്തിയതെന്നും പ്രതി പറഞ്ഞു.


ബോംബ് എറിഞ്ഞ് പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു ലക്ഷ്യമെന്നും പ്രതി പറഞ്ഞു. സംഘത്തിലുണ്ടായിരുന്ന പത്തോളം പേരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. മന്‍സൂറിന്റെ സംസ്‌കാര ചടങ്ങുകള്‍ക്ക് പിന്നാലെ പാനൂര്‍ മേഖലയില്‍ വ്യാപക അക്രമ സംഭവങ്ങള്‍ അരങ്ങേറി.സി.പി.ഐ.എം പെരിങ്ങത്തൂര്‍ ലോക്കല്‍ കമ്മറ്റി ഓഫിസ് അടിച്ചു തകര്‍ത്തു.പെരിങ്ങത്തൂര്‍ ടൗണ്‍, ആച്ചിമുക്ക് ബ്രാഞ്ച് ഓഫിസുകള്‍ക്ക് തീയിട്ടു.പെരിങ്ങളം ലോക്കല്‍ കമ്മിറ്റി ഓഫിസ്, കൊച്ചിയങ്ങാടി ബ്രാഞ്ച് കമ്മിറ്റി ഓഫിസ്, കടവത്തൂരിലെ ബ്രാഞ്ച് കമ്മിറ്റി ഓഫിസ് എന്നിവയും അക്രമിച്ചു. കണ്ണൂരില്‍ ജില്ലാ കലക്ടര്‍ ഇന്ന് സമാധാനയോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. രാവിലെ 11 മണിക്കാണ് യോഗം.




Tags:    

Similar News