കശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പ്: മോദിയുടെ കശ്മീര്‍ നയം പാളിയതിന് തെളിവെന്ന് മായാവതി

കേന്ദ്രത്തിന്റെ യുക്തി പരിതാപകരവും തിരഞ്ഞെടുപ്പ് ഒഴിവാക്കുന്നതിനുള്ള ഒഴിവ് കഴിവ് ബാലിശവുമാണെന്ന് അവര്‍ കുറ്റപ്പെടുത്തി.

Update: 2019-03-11 07:27 GMT

ലക്‌നോ: മോദി സര്‍ക്കാരിന്റെ കശ്മീര്‍ നയം പാരാജയപ്പെട്ടുവെന്നതിന്റെ തെളിവാണ് സംസ്ഥാന നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ലോക്‌സഭയക്കൊപ്പം നടത്താതെ നീട്ടി വച്ചതെന്ന് ബിഎസ്പി നേതാവ് മായാവതി. മാസങ്ങളായി ഗവര്‍ണര്‍ ഭരണത്തിലുള്ള കശ്മീരില്‍ തിരഞ്ഞെടുപ്പ് നടത്താത്തത് മോദി സര്‍ക്കാരിന്റെ കശ്മീര്‍ നയം പരാജയമാണെന്നതിന് സൂചനയാണെന്ന് മായവതി ട്വിറ്ററില്‍ ആക്ഷേപിച്ചു.

കേന്ദ്രസേനയുടെ ലഭ്യത കുറവും മറ്റ് സന്നാഹങ്ങള്‍ ഒരുക്കാനാവാത്തതും മൂലം തിരഞ്ഞെടുപ്പ് കശ്മീരില്‍ തിരഞ്ഞെടുപ്പ് ലോക്‌സഭയ്‌ക്കൊപ്പം നടത്തുന്നില്ലെന്നാണ് തിരഞ്ഞെടുപ്പ് കമമീഷന്‍ വ്യക്തമാക്കിയത്. എന്നാല്‍ കേന്ദ്രസംസ്ഥാന തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തുന്നതായിരുന്നു സൈന്യത്തിന് ആശ്വാസകരം എന്നും അവര്‍ പറഞ്ഞു. കേന്ദ്രത്തിന്റെ യുക്തി പരിതാപകരവും തിരഞ്ഞെടുപ്പ് ഒഴിവാക്കുന്നതിനുള്ള ഒഴിവ് കഴിവ് ബാലിശവുമാണെന്ന് അവര്‍ കുറ്റപ്പെടുത്തി.

Tags:    

Similar News