കാലിക്കറ്റ് സര്‍വകലാശാലക്കു കീഴിലുള്ള ഐ.എച്ച്.ആര്‍.ഡി കോളജുകളില്‍ ഡിഗ്രി: അപേക്ഷ ക്ഷണിച്ചു

Update: 2020-08-05 13:37 GMT

കോഴിക്കോട്: സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ കാലിക്കറ്റ് സര്‍വ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളജുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കോഴിക്കോട് (04952765154, 8547005044), ചേലക്കര (04884227181, 8547005064), കുഴല്‍മന്നം (04922285577, 8547005061), മലമ്പുഴ (04912530010, 8547005062), മലപ്പുറം (04832736211, 8547005043), നാദാപുരം (04962556300, 8547005056), നാട്ടിക (04872395177, 8547005057), തിരുവമ്പാടി (04952294264, 8547005063), വടക്കാഞ്ചേരി (04922255061, 8547005042), വട്ടംകുളം (04942689655, 8547005054), വാഴക്കാട് (04832727070, 8547005055), അഗളി (04924254699, 9447159505), മുതുവള്ളൂര്‍( 04832713218/2714218, 8547005070), മീനങ്ങാടി(04936246446, 8547005077) അയലൂര്‍(04923241766, 8547005029) താമരശ്ശേരി(04952223243, 8547005025), കൊടുങ്ങലൂര്‍(04802812280, 8547005078) എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അപ്ലൈഡ് സയന്‍സ് കോളേജുകളിലേക്ക് 2020-21 അദ്ധ്യയന വര്‍ഷത്തില്‍ ഡിഗ്രി കോഴ്‌സുകളില്‍ കോളജുകള്‍ക്ക് അനുവദിച്ച 50ശതമാനം സീറ്റുകളില്‍ ഓണ്‍ലൈന്‍ വഴി പ്രവേശനത്തിനാണ് അപേക്ഷ ക്ഷണിച്ചത്.

അപേക്ഷ http://ihrd.kerala.gov.in/cascap എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി സമര്‍പ്പിക്കണം. ഓഗസ്റ്റ് അഞ്ചിന് രാവിലെ 10 മുതല്‍ അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കം. ഓരോ കോളേജിലേയും പ്രവേശനത്തിന് പ്രത്യേകം പ്രത്യേകം അപേക്ഷകള്‍ സമര്‍പ്പിക്കണം. ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിര്‍ദ്ദിഷ്ട അനുബന്ധങ്ങളും, 350 രൂപ (എസ്.സി, എസ്.റ്റി 150 രൂപ) രജിസ്‌ട്രേഷന്‍ ഫീസ് ഓണ്‍ലൈനായി അടച്ച വിവരങ്ങളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളേജില്‍ ലഭിക്കണം. വിശദവിവരങ്ങള്‍ക്ക് ഐ.എച്ച്.ആര്‍.ഡിയുടെ www.ihrd.ac.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.

Tags:    

Similar News