'സൗജന്യ മരുന്നും പരിശോധനകളും തുടരും'; ഇഡി കസ്റ്റഡിയിലിരുന്ന് വീണ്ടും ഉത്തരവിറക്കി അരവിന്ദ് കെജ് രിവാൾ

Update: 2024-03-26 10:14 GMT

ന്യൂഡല്‍ഹി: ഇഡി കസ്റ്റഡിയിലിരുന്ന് വീണ്ടും ഉത്തരവിറക്കി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍. സൗജന്യ മരുന്നും, പരിശോധനകളും തുടരാന്‍ കെജ് രിവാള്‍ നിര്‍ദേശം നല്‍കിയെന്ന് മന്ത്രി സൗരവ് ഭരദ്വാജ് അറിയിച്ചു. ഡല്‍ഹിയിലെ ജനങ്ങള്‍ക്കൊപ്പം എക്കാലവും ഉണ്ടാകുമെന്നും അവരുടെ ആരോഗ്യം എന്നും പ്രഥമ പരിഗണനയിലെന്ന് കെജ്‌രിവാള്‍ അറിയിച്ചുവെന്നും സൗരവ് ഭരദ്വാജ് പറഞ്ഞു.

അതിനിടെ, അരവിന്ദ് കെജ് രിവാളിന്റെ അറസ്റ്റിനെതിരെ പ്രധാനമന്ത്രിയുടെ ഓഫീസ് വളഞ്ഞ് പ്രതിഷേധിച്ച എഎപി പ്രവര്‍ത്തകരും പോലിസും തമ്മില്‍ സംഘര്‍ഷമുണ്ടായി. വനിത പ്രവര്‍ത്തകരെ അടക്കമുള്ളവരെ പോലിസ് അറസ്റ്റ് ചെയ്ത് നീക്കി. പ്രധാനമന്ത്രിയുടെ വസതി വളയാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് പോലിസ് മുന്നറിയിപ്പ് നല്‍കി. പ്രതിഷേധം തടയാന്‍ മുന്‍കരുതലുമായി പട്ടേല്‍ ചൗക്ക് മെട്രോ സ്‌റ്റേഷന് ചുറ്റും പോലിസ് സന്നാഹം കൂട്ടി. പ്രധാനമന്ത്രിയുടെ വസതിക്ക് സമീപമുള്ള ലോക് കല്യാണ്‍ മെട്രോ സ്‌റ്റേഷനും സെന്‍ട്രല്‍ സെക്രട്ടറിയേറ്റ് മെട്രോ സ്‌റ്റേഷനും പ്രവര്‍ത്തകര്‍ എത്തുന്നത് തടയാനായി അടച്ചു.

Tags:    

Similar News